ക​ട​ന്പ​ഴി​പ്പു​റം ഇ​ര​ട്ട കൊ​ല​പാ​ത​കത്തിന് അ​ഞ്ചുവ​യസ്; ക്രൈം​ബ്രാ​ഞ്ചും ഇ​രു​ട്ടി​ൽ ത​പ്പു​ന്നു
Thursday, September 23, 2021 12:13 AM IST
ഒ​റ്റ​പ്പാ​ലം: ക​ട​ന്പ​ഴി​പ്പു​റം ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ന്ന് അ​ഞ്ച് വ​ർ​ഷം. ക്രൈം ​ബ്രാ​ഞ്ചും ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. പ്ര​തി​ക​ൾ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത് ത​ന്നെ. ക​ട​ന്പ​ഴി​പ്പു​റം ക​ണ്ണു​കു​റു​ശ്ശി വ​ട​ക്കേ​ക്ക​ര ചീ​ര​പ്പ​ത്ത് വീ​ട്ടി​ൽ ഗോ​പാ​ല കൃ​ഷ്ണ​ൻ (67) ഭാ​ര്യ ത​ങ്ക​മ​ണി (58) എ​ന്നി​വ​ർ മൃ​ഗീ​യ​മാ​യി വീ​ട്ടി​ലെ കി​ട​പ്പു​മു​റി​ക്കു​ള്ളി​ൽ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സാ​ണ് തു​ന്പി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്.
2016 ന​വം​ബ​ർ 14നാ​ണ് രാ​ത്രി​യി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം ഓ​ടു​പൊ​ളി​ച്ചി​റ​ങ്ങി​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി​യ​ത.് കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു. ഇ​വ​ർ ത​നി​ച്ചാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട വീ​ടാ​യ​തി​നാ​ൽ അ​ക്ര​മി​ക​ൾ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത് പു​റം ലോ​ക​മ​റി​ഞ്ഞ​തു​മി​ല്ല. വീ​ട് തു​റ​ക്കാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ പ​രി​സ​ര​വാ​സി​ക​ൾ ആ​ണ് കൊ​ല​പാ​ത​കം ആ​ദ്യമ​റി​ഞ്ഞ്. കൃ​ത്യം ന​ട​ന്ന ഭാ​ഗ​ത്ത് റി​ബൺ കെ​ട്ടി വേ​ർ​തി​രി​ച്ച് അ​ന്യ​രു​ടെ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന ത​ട​ക്ക​മു​ള്ള തെ​ളി​വു രേ​ഖ​ര​ണ ന​ട​പ​ടി​ക​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ന്ന് ത​ന്നെ ഉ​ണ്ടാ​യി​ല്ല​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.
ഇ​ക്കാ​ര​ണ​ത്താ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ തെ​ളി​വു​ക​ൾ പ​ല​തും ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ വ​റ്റി​ക്കു​ക​യും ഇ​തി​ൽ നി​ന്നും പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ആ​യു​ധം, എ​മ​ർ​ജ​ൻ​സി ലൈ​റ്റ്, വ​ടി, എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഷർ​ട്ടി​ൽ പൊ​തി​ഞ്ഞാ​ണ് ഇ​വ കി​ട്ടി​യ​ത്. ആ​യു​ധം വേ​ങ്ങ​ശ്ശേ​രി​യി​ലെ ഒ​രു ക​ട​യി​ൽ നി​ന്നാ​ണ് മേടി​ച്ച​തെ​ന്ന സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രാ​ണ് മേടി​ച്ച​തെ​ന്നു​ള്ള വി​വ​രം ല​ഭ്യ​മാ​യി​ല്ല. ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പോ​ലീ​സ് വി​ഷ​മി​ക്കു​ക​യും ജ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ച​ത്. ഇ​വ​ർ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളും ആ​രം​ഭി​ച്ചു.
എ​ന്നാ​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​തെ പോ​ലീ​സ് ഉ​ന്ന​ത സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഉ​ന്ന​ത ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് കേ​സ​ന്വേ​ഷ​ണം ലോ​ക്ക​ൽ പോ​ലീ​സി​ൽ നി​ന്നും ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ക്രൈം​ബ്രാ​ഞ്ചും ഇ​രു​ട്ടി​ൽ ത​പ്പു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. ഇ​തു​വ​രെ​യും അ​ന്വേ​ഷ​ണ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി പോ​ലും കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്പി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത​തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത​സ​മ​ര​സ​മി​തി. പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു വ​രു​ന്ന​തു​വ​രെ സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ൽ നി​ന്ന് പി​ന്തി​രി​യി​ല്ലെ​ന്ന് ക​ണ്‍​വീ​ന​ർ യു.​ഹ​രി​ദാ​സ​ൻ വൈ​ദ്യ​ർ പ​റ​ഞ്ഞു.