തീ​പ്പി​ടിത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു
Thursday, September 23, 2021 12:11 AM IST
തി​രു​പ്പൂ​ർ : പ​ല്ല​ട​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. തി​രു​പ്പൂ​ർ എ​ൻജിആ​ർ റോ​ഡി​ൽ തി​രു​ചെ​ന്തൂ​ർ അ​ർ​പു​ത​രാ​ജിന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള അ​ണ്ണെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​റി​ന്‍റെ ഫ​സ്റ്റ് ഫ്ളോ​റി​ലാ​ണ് തീ​പ്പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ അ​തി​രാ​വി​ലെ ഫ​സ്റ്റ് ഫ്ളോ​റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​തുക​ണ്ട് മു​ക​ൾ നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു.​
സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷം തീ​യ​ണ​ച്ചു. തീ​പി​ടു​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. ജീ​വ​ന​ക്കാ​ർ ഓ​ഫ് ചെ​യ്യാ​ൻ മ​റ​ന്നു പാ​ക്കിം​ഗ് മെ​ഷീ​നി​ൽ നി​ന്നു​ണ്ടാ​യ ചൂ​ടാ​ണ് തീ​പി​ടു​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.