ദേ​ശീ​യ ബാ​ലശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്‌​: വെ​ബിനാ​ർ നാളെ
Thursday, September 23, 2021 12:11 AM IST
പാലക്കാട്: ഇ​രു​പ​ത്തൊ​ൻ​പ​താം ദേ​ശീ​യ ബാ​ല ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്‌​ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്തി​നും പ​തി​നേ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ർ​ക്കു​മാ​യി വെ​ബിനാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
നാളെ വൈ​കീ​ട്ട് ഏ​ഴു മ​ണി​ക്കാ​ണ് പ​രി​പാ​ടി. ഇ​തു സം​ബ​ന്ധി​ച്ച വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാം.
ജീ​വ​ഗ​ണി​ത​ സാ​മൂ​ഹ്യ ​പ​രി​സ്ഥി​തി ശാ​സ്ത്ര മേ​ഖ​ല​യി​ൽ ഏ​തു ക​ണ്ടെ​ത്ത​ലു​ക​ളും തു​ട​ർ​ന്നു ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​താ​ണ്.
ഒ​റ്റ​യ്ക്കോ, ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ടീ​മി​നോ പ്രൊ​ജ​ക്ട് ത​യ്യാ​റാ​ക്കാം. സീ​നി​യ​ർ, ജൂ​നി​യ​ർ ത​ല​ത്തി​ൽ പ്ര​ത്യേ​കം മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും.
അം​ഗ പ​രി​മി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ട്. ഇ​ത്ത​വ​ണ​യും ഓ​ണ്‍​ലൈ​നി​ലാ​യി​രി​ക്കും മ​ത്സ​രം ന​ട​ക്കു​ക.
ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ വി​ഷ​യം ശാ​സ്ത്രം സു​സ്ഥി​ര ജീ​വ​ന​ത്തി​ന് എ​ന്ന​താ​ണ്. സു​സ്ഥി​ര ജീ​വ​ന​ത്തി​നു​ള്ള ആ​വാ​സ​വ്യ​വ​സ്ഥ, സു​സ്ഥി​ര ജീ​വ​ന​ത്തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ, സു​സ്ഥി​ര ജീ​വ​ന​ത്തി​നു​ള്ള സാ​ങ്കേ​തി​ക ക​ണ്ടെ​ത്ത​ലു​ക​ൾ, സു​സ്ഥി​ര ജീ​വ​ന​ത്തി​നു​ള്ള മാ​തൃ​ക​ക​ൾ, പ​ദ്ധ​തി​ക​ൾ, ആ​സൂ​ത്ര​ണം, സു​സ്ഥി​ര ജീ​വ​ന​ത്തി​നു​ള്ള പാ​ര​ന്പ​ര്യ അ​റി​വു​ക​ൾ എ​ന്നീ അ​ഞ്ചു ഉ​പ വി​ഭാ​ഗ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാം.
ജി​ല്ലാത​ല ല​ഘു ഗ​വേ​ഷ​ണ പ്ര​ബ​ന്ധ സ​മ​ർ​പ്പ​ണ​വും മ​ത്സ​ര​വും ന​വം​ബ​ർ മാ​സ​ത്തി​ലും, ഡി​സം​ബ​ർ ആ​ദ്യ​വാ​രം സം​സ​്ഥാ​ന ത​ല​ത്തി​ലും ഡി​സം​ബ​ർ അ​വ​സാ​ന വാ​രം ദേ​ശീ​യ ത​ല​ത്തി​ലും ന​ട​ക്കു​മെ​ന്ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ അ​റി​യി​ച്ചു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം.
ഫോ​ണ്‍: പാ​ല​ക്കാ​ട് 9446961 852, ഒ​റ്റ​പ്പാ​ലം 9746472004, മ​ണ്ണാ​ർ​ക്കാ​ട് 9497351020.