മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണു​നീ​ക്ക​ൽ; എംഎൽഎയുടെ നേതൃത്വത്തിൽ ച​ർ​ച്ച ഇ​ന്ന്
Thursday, September 23, 2021 12:11 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണു​നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എയു ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കും. ഇ​തി​നാ​യി രാ​വി​ലെ 11ന് ​ബ​ന്ധ​പ്പെ​ട്ട​വ​രെ​യെ​ല്ലാം യോ​ഗ​ത്തി​ലേ​ക്കു വി​ളി​ച്ചി​ട്ടു​ണ്ട്. വീ​തി​കു​റ​ഞ്ഞ പൊ​ൻ​ക​ണ്ട​ത്തെ ക​ള്ളു​വേ​ലി റോ​ഡ് മ​ണ്ണുക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഒ​ന്നി​ച്ചു പോ​കാ​ൻ ക​ഴി​യാ​ത്ത ന​ന്നേ വീ​തി​കു​റ​ഞ്ഞ വ​ഴി​യി​ലൂ​ടെ വ​ലി​യ ലോ​റി​ക​ൾ ക​ട​ത്തി​വി​ടാ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. വാ​ഹ​നം പോ​യാ​ൽ 700 മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ് വ​ഴി​വ​ക്കി​ലെ വീ​ടു​ക​ൾ​ക്കെ​ല്ലാം അ​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കും. എം​എ​ൽ​എ വ​ഴി ക​ണ്ട​തി​നു​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച​യാ​കാ​മെ​ന്ന നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​യും പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​റു​മാ​യ ബെ​ന്നി ജോ​സ​ഫ് പ​റ​ഞ്ഞു.
ഡാ​മി​ലെ മ​ണ്ണെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ പൊ​ൻ​ക​ണ്ടം റോ​ഡും മു​ട​പ്പ​ല്ലൂ​ർ റോ​ഡും പൂ​ർ​ണ​മാ​യും ത​ക​രു​ന്ന സ്ഥി​തി​യി​ലാ​ണ്. വ​ലി​യ റോ​ഡു​ക​ൾ ത​ന്നെ ത​ക​രു​ന്ന സ്ഥി​തി ഉ​ണ്ടാ​കു​ന്പോ​ൾ ന​ട​വ​ഴി പോ​ലെ​യു​ള്ള റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ലെ സു​ര​ക്ഷാ സം​വി​ധാ​നം നാ​ട്ടു​കാ​ർ​ക്കും പി​ടി​കി​ട്ടു​ന്നി​ല്ല.
വ​ഴി പി​ടി​ച്ചെ​ടു​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യാ​ൽ അ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് ഇ​റ​ങ്ങും. ഇ​തി​നാ​യി ക​ള്ളു​വേ​ലി റോ​ഡ് സം​ര​ക്ഷ​ണ ജ​ന​കീ​യ സ​മി​തി​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ഷാ​ജി, ബെ​ന്നി പു​തി​യ​പ​റ​ന്പി​ൽ, മാ​ത്തു​ക്കു​ട്ടി കാ​ര​ക്ക​ൽ​കു​ന്നേ​ൽ, ബി​നോ​യ് പ​ന്ത​ലാ​നി​ക്ക​ൽ എ​ന്നി​വ​രാ​ണ് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ. പൊ​ൻ​ക​ണ്ടം റോ​ഡി​ൽ നി​ന്നും ക​ള്ളു​വേ​ലി വ​ഴി​യി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്ത് പ്ര​തി​ഷേ​ധ ബോ​ർ​ഡും നാ​ട്ടു​കാ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.