ന്യൂമോ​ണി​യ ബാ​ധി​ച്ച് ആദിവാസിക്കുട്ടി മ​രി​ച്ചു
Wednesday, September 22, 2021 10:14 PM IST
മം​ഗ​ലം​ഡാം: ന്യൂമോ​ണി​യ ബാ​ധി​ച്ച് ആ​ദി​വാ​സി കോ​ള​നി​യി​ലെ 10 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു. ത​ളി​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ സ​തീ​ശ് - സം​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ജി​ത്താ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​മു​ന്പ് പ​നി​ബാ​ധി​ച്ച് മം​ഗ​ലം​ഡാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ഫ​ക്കെ​ട്ടും പ​നി​യും കു​റ​യാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച കാ​ല​ത്ത് വ​ട​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​ച്ച് കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​വ​രു​ടെ മൂ​ത്ത മ​ക​ൻ അ​ഞ്ചുവ​യ​സു​ള്ള ശ്രീ​ജി​ത്തി​നും ക​ടു​ത്ത ചു​മ​യും ക​ഫ​ക്കെ​ട്ടും ഉ​ള്ള​താ​യി പ​റ​യു​ന്നു​ണ്ട്. കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം ഇ​ന്ന​ലെ കോ​ള​നി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി.