പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ൻ​കു​ട്ടി​യും ആ​ടും ച​ത്തു
Wednesday, September 22, 2021 1:00 AM IST
പാ​ല​ക്കാ​ട് : അ​ക​ത്തേ​ത്ത​റ എ​ൻ​എ​സ്എ​സ് എ​ൻജി​നീ​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പം അ​ഴ​ക​ന്പാ​റ​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ൻ​കു​ട്ടി​യെ​യും ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ​യും ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​രു മാ​ൻ​കു​ട്ടി​യെ​യും ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നും കാ​ണാ​താ​യ ആ​ടു​ക​ളെ​യും വ​ന​യോ​ര മേ​ഖ​ല​യി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ൻ​കു​ട്ടി​യു​ടെ​യും ആ​ടി​ന്‍റെ​യും ശ​രീ​ര​ത്തി​ലെ ആ​ഴ​മേ​റി​യ മു​റി​വു​ക​ളും സ​മീ​പ​ത്തു കാ​ണ​പ്പെ​ട്ട കാ​ല്പ്പാ​ടു​ക​ളും വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു.
പ​രി​ശോ​ധ​ന​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ ച​ത്ത​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മു​ൻ​പും പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ടു​ക​ൾ ച​ത്തി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​നം വ​കു​പ്പി​ന് പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്.