കണ്ണന്പ്ര റൈസ് പാർക്ക് അഴിമതി: സിപിഎമ്മിൽ അച്ചടക്ക നടപടി
Tuesday, September 21, 2021 1:08 AM IST
പാ​ല​ക്കാ​ട്: പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി​രി​ക്കെ അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ സ​ന്ദേ​ശ​വു​മാ​യി സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി.
ക​ണ്ണ​ന്പ്ര റൈ​സ് പാ​ർ​ക്ക് അ​ഴി​മ​തി ആ​രോ​പ​ണ വി​ധേ​യ​ർ​ക്കെ​തി​രെ​യാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ​യം​ഗ​മാ​യ ചാ​മു​ണ്ണി​യെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വും ക​ണ്ണ​ന്പ്ര ബാ​ങ്ക് ഹോ​ണ​ററി സെ​ക്ര​ട്ട​റി​യു​മാ​യ സി​പി​എം ചൂ​ർ​ക്കു​ന്ന് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​വു​മാ​യ സു​രേ​ന്ദ്ര​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. മു​ൻ എം​എ​ൽ​എ ഹം​സ ഉ​ൾ​പ്പെ​ട്ടെ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി അ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​ചെ​യ്യാ​ൻ മാ​റ്റി​യി​ട്ടു​ണ്ട്.
സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യം തു​ട​ങ്ങാ​നി​രി​ക്കു​ന്ന ക​ണ്ണ​ന്പ്ര റൈ​സ് പാ​ർ​ക്കി​ന്‍റെ ഭൂ​മി ഇ​ട​പാ​ടി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് ആ​രോ​പ​ണ വി​ധേ​യ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് ജി​ല്ലാ ക​മ്മി​റ്റി പി​ൻ​മാ​റു​ക​യും അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ വെ​ക്കു​ക​യാ​യി​രു​ന്നു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു, പി.​എ​ൻ മോ​ഹ​ന​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ക​മ്മീ​ഷ​നാ​ണ് ആ​രോ​പ​ണം അ​ന്വേ​ഷി​ച്ച​ത്.
ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടി​ന്‍റെ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
അ​ഴി​മ​തി ന​ട​ത്തി​യാ​ൽ എ​ത്ര ഉ​ന്ന​ത​നാ​യാ​ലും പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി​യ​താ​യും സൂ​ച​ന​യു​ണ്ട്.