ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ന്ന വ്യാ​ജേ​ന സാ​ക്ഷ്യ​പ​ത്രം ന​ല്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി
Tuesday, September 21, 2021 1:08 AM IST
പാ​ല​ക്കാ​ട്: ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ന്ന വ്യാ​ജേ​ന വി​വാ​ഹം സം​ബ​ന്ധി​ച്ച് സാ​ക്ഷ്യ​പ​ത്രം ന​ല്കി​യ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യ്ക്ക് ശു​പാ​ർ​ശ. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം ഗ്രേ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു ലൂ​യി​സി​നെ​തി​രെ​യാ​ണ് ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ചു​മ​ത്തി കു​റ്റാ​രോ​പ​ണ മെ​മ്മോ ന​ല്കി​യ​ത്.സം​സ്ഥാ​ന ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് ആ​ണ് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മു​ഖാ​ന്തി​രം നോ​ട്ടീ​സ് ന​ല്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 25 ന് ​പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ന്ന​താ​യു​ള്ള തെ​ളി​വി​ന് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ന്ന വ്യാ​ജേ​ന സ്റ്റാ​റ്റ്യൂ​ട്ട​റി ഫോ​റം ര​ണ്ട് സാ​ക്ഷ്യ​പ​ത്രം ഡി​സം​ബ​ർ എ​ട്ടി​ന് ബാ​ബു ലൂ​യി​സ് ഒ​പ്പി​ട്ട് ന​ല്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​ത് വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നു​ള്ള മെ​മ്മോ​റാ​ണ്ട​ത്തോ​ടൊ​പ്പം പൊ​തു വി​വാ​ഹ ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ൾ​ക്കും, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കും ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ സാ​ക്ഷ്യ​പ​ത്രം ന​ല്കാ​നു​ള്ള അ​വ​കാ​ശം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റ​ല്ലാ​ത്ത ര​ണ്ടാം ഗ്രേ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ​ത്ത​ര​ത്തി​ൽ സാ​ക്ഷ്യ​പ​ത്രം ന​ല്കു​ക വ​ഴി ഓ​ഫീ​സി​നേ​യും സം​വി​ധാ​ന​ത്തേ​യും ക​ബ​ളി​പ്പി​ച്ചു​വെ​ന്നും വ്യാ​ജ തെ​ളി​വ് ച​മ​യ്ക്കു​ക വ​ഴി ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ​താ​യും കു​റ്റാ​രോ​പ​ണ മെ​മ്മോ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ന- മ​ര​ണ- വി​വാ​ഹ പൊ​തു ര​ജി​സ്ട്രാ​ർ ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ വി​വാ​ഹ ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ലും പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്കും ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
കോ​വി​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ക്വാ​റ​ന്‍റൈൻ സം​ബ​ന്ധി​ച്ച് സാ​ന്പ​ത്തി​ക അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച് സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബാ​ബു ലൂ​യി​സ്. കൂ​ടാ​തെ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.