കെഎ​സ്ആ​ർടിസി സ്റ്റാ​ന്‍റി​ൽ വെ​ൻഡിംഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു
Tuesday, September 21, 2021 1:08 AM IST
പാലക്കാട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2021- 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാ​ന്‍റി​ൽ സാ​നി​റ്റ​റി നാ​പ്കി​ൻ വെ​ന്‍റിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു. സ്ത്രീ ​ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള ശു​ചി​മു​റി​യി​ലാ​ണ് മെ​ഷീ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ ബ​സ് സ്റ്റാ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ലും വെ​ന്‍റിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കെ​ട്ടി​ടം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഇ​ത് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​കൂ.

ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഒ​ന്നാം നി​ല​യി​ലു​ള്ള സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​ക​ളി​ലാ​യി ര​ണ്ട് വെ​ന്‍റിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. നാ​ല് വെ​ന്‍റിം​ഗ് മെ​ഷീ​നു​ക​ൾ​ക്കാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​ത പ്ര​കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​രു​ന്ന​ത്.

പ​ത്ത് രൂ​പ നാ​ണ​യ​ങ്ങ​ളാ​യി മെ​ഷീ​നി​ൽ നി​ക്ഷേ​പി​ച്ചാ​ൽ സാ​നി​റ്റ​റി പാ​ഡ് പു​റ​ത്തേ​ക്ക് വ​രു​ന്ന രീ​തി​യി​ലാ​ണ് മെ​ഷീ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന്, അ​ഞ്ച്,10 രൂ​പ നാ​ണ​യ​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. മൂ​ന്ന് പാ​ഡു​ക​ളു​ള്ള ഒ​രു പാ​ക്ക​റ്റാ​ണ് ഗു​ണ​ഭോ​ക്താ​വി​ന് ല​ഭി​ക്കു​ക.