യാ​ത്ര​ക്കാ​ർ​ക്ക് കാ​ഴ്ച​വ​സ​ന്ത​മൊ​രു​ക്കി റോ​ഡരികിലെ പൂ​ന്തോ​ട്ടം
Tuesday, September 21, 2021 1:08 AM IST
ത​ത്ത​മം​ഗ​ലം : കൊ​ശ​വ​ൻ​കോ​ട്പാ​ത-​മ​ണ്ണാ​ത്ത്കു​ള​ന്പ് റോ​ഡി​നി​രു​വ​ശ​ത്തും പൂ​ന്തോ​ട്ടം ശ​രി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വാ​ഹ​ന വ​ഴി​യാ​ത്രി​ക​ർ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​യി​രി​ക്കു​ക​യാ​ണ്.
സ​മീ​പ​ത്തെ താ​മ​സ​ക്കാ​രി​യാ​യ രാ​ജ​ഗോ​പാ​ല​ന്‍റെ ഭാ​ര്യ സു​മ​യാ​ണ് പൂ​ച്ചെ​ടി​ക​ൾ വെ​ച്ച് പ​രി​ച​രി​ച്ചു വ​രു​ന്ന​ത്. കൊ​ശ​വ​ൻ​കോ​ട് പ്ര​ധാ​ന പാ​ത വ​ള​വു​തി​രി​ഞ്ഞ് മ​ണ്ണാ​ത്തു​കു​ള​ന്പി​ലെ​ത്തു​ന്പോ​ൾ ത​ഴ​ച്ചു വ​ള​ർ​ന്ന ചെ​ടി​ക​ളും പൂ​ക്ക​ളും ഒ​രു കൊ​ച്ചു പൂ​ന്തോ​ട്ട​ത്തി​ന്‍റെ ഉ​ണ​ർ​വാ​ണു​ണ്ടാ​ക്കു​ന്ന​ത്. കോ​വി​ഡ് തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യേ​ണ്ട​താ​യി വ​ന്ന​പ്പോ​ഴാ​ണ് സു​മ​യു​ടെ മ​ന​സിൽ പൂ​ന്തോ​ട്ട​ത്തി​ന്‍റെ ചി​ന്ത വി​രി​ഞ്ഞ​ത്.