തെരുവ് വിളക്കുകൾ കത്തുന്നില്ല; പ്ര​തി​ഷേ​ധ സമരം നടത്തി
Tuesday, September 21, 2021 1:05 AM IST
പാ​ല​ക്കാ​ട് : പുതുപ്പരിയാരം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ ഭാ​ഗി​ക​മാ​യി ക​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല​പ്പോ​ഴാ​യി ബോ​ർ​ഡി​ൽ മെ​ന്പ​ർ​മാ​ർ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഭ​ര​ണ സ​മി​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ബി​ജെ​പി മെ​ന്പ​ർ​മാ​രു​ടെ​യും ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.​സു​ജി​ത്ത് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ, പ്ര​ത്യു​മ്ന​ൻ, ര​ജി​ത, ചെ​ല്ല​മ്മ ടീ​ച്ച​ർ, പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ സ​ജ്ഞ​യ്, സി​ജീ​ഷ് ധ​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.