ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ വ​ൻ തി​ര​ക്ക്
Tuesday, September 21, 2021 1:05 AM IST
ഒ​റ്റ​പ്പാ​ലം: മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​ട്ടാ​ന്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് ചി​കി​ത്സ മാ​ത്ര​മാ​യ​തോ​ടെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ തി​ര​ക്ക് വ​ർ​ദ്ധി​ച്ചു. ഇ​വി​ടെ കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കും ദി​നം​പ്ര​തി വ​ർ​ദ്ധി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം ആ​യി​ര​ത്തി​ന​ടു​ത്ത് രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി എ​ത്തി​യ​ത്.​പ​നി ബാ​ധി​ത​രാ​ണ് ഇ​വ​രി​ല​ധി​ക​വും. മേ​ൽ പ​റ​ഞ്ഞ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലെ​യും രോ​ഗി​ക​ളെ കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്ക് ഇ​വി​ടേ​ക്ക് മാ​റ്റു​ന്ന​താ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ തി​ര​ക്കു​കൂ​ടാ​ൻ മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം.
ഇ​തി​നൊ​പ്പം കോ​വി​ഡ് ചി​കി​ത്സ കൂ​ടി ആ​കു​ന്ന​തോ​ടെ ഇ​വി​ടെ കി​ട​ക്ക​ക​ൾ ഒ​ഴി​വി​ല്ലാ​ത്ത സ്ഥി​തി​യു​മു​ണ്ട്. പ​റ​ന്പി​ക്കു​ള​ത്തു നി​ന്ന് ക​ഞ്ചി​ക്കോ​ട്, നെ·ാ​റ, ഒ​ല​വ​ക്കോ​ട്, കോ​ട്ടാ​യി, മു​ണ്ടൂ​ർ, കോ​ങ്ങാ​ട്, വ​ല്ല​പ്പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​വ​രെ രോ​ഗി​ക​ൾ ഒ​റ്റ​പ്പാ​ല​ത്ത് ചി​കി​ത്സ തേ​ടി​വ​രു​ന്നു​ണ്ട്. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ സ്ത്രീ, ​പു​രു​ഷ, ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലാ​യി 90 പേ​രാ​ണ് കി​ട​ത്തി​ച്ചി​കി​ത്സ​യി​ലു​ള്ള​ത്. ദി​വ​സ​വും 20 പേ​രെ​യാ​ണ് രോ​ഗ​മു​ക്ത​രാ​ക്കി കി​ട​ത്തി​ച്ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി വീ​ട്ടി​ലേ​ക്ക​യ​യ്ക്കു​ന്ന​ത്. ഈ ​കി​ട​ക്ക​ക​ൾ ഒ​ഴി​വു​വ​രു​ന്പോ​ഴേ​ക്കും വീ​ണ്ടും ആ​ളു​ക​ളെ​ത്തു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. പാ​ല​ക്കാ​ട്ടും പ​ട്ടാ​ന്പി ഭാ​ഗ​ങ്ങ​ളി​ലും കി​ട​ത്തി​ച്ചി​കി​ത്സ ആ​വ​ശ്യ​മാ​യി​വ​രു​ന്ന രോ​ഗി​ക​ളെ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി​യാ​ണ് ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് മാ​റ്റു​ന്ന​ത്.
കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ ഈ ​ആ​ശു​പ​ത്രി​ക​ളി​ലെ ഭൂ​രി​ഭാ​ഗം കി​ട​ക്ക​ക​ളും നി​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മേ ദി​വ​സേ​ന കോ​വി​ഡ് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പു​മെ​ല്ലാം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.
ഒ​പി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ഓ​രോ ദി​വ​സ​വും കൂ​ടു​ത​ലാ​ണ്. കൂ​ടു​ത​ലും കോ​വി​ഡ് അ​ല്ലാ​ത്ത പ​നി​യു​മാ​യാ​ണെ​ത്തു​ന്ന​ത്. നേ​ര​ത്തെ ക​ഞ്ചി​ക്കോ​ട്ടു നി​ന്ന് എ​ത്തി​യ​യാ​ൾ​ക്ക് മ​ലേ​റി​യ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കോ​വി​ഡ് വ​ന്ന​ശേ​ഷം ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ലെ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളെ ഇ​വി​ടേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണി​ത്.
അ​സ്ഥി​പൊ​ട്ട​ൽ, അ​പ്പ​ൻ​ഡി​ക്സ്, ക​ണ്ണ് തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് കൂ​ടു​ത​ലും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗം വി​ഭാ​ഗം ഇ​പ്പോ​ഴും ഒ​റ്റ​പ്പാ​ല​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​ല്ലാം അ​മി​ത ജോ​ലി​ഭാ​രം കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ഒ​പി​യി​ലെ തി​ര​ക്കി​നാ​ണ് ക​യ്യും ക​ണ​ക്കു​മി​ല്ലാ​ത്ത​ത്.