യു​ഡി​എ​ഫ് ധ​ർ​ണ
Tuesday, September 21, 2021 1:05 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും പെ​ട്രോ​ൾ,ഡീ​സ​ൽ,പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്കു​ക,പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വി​റ്റു​തു​ല​ക്കു​ന്ന കേ​ന്ദ്ര ന​യം തി​രു​ത്തു​ക,മു​ട്ടി​ൽ മ​രം​മു​റി കേ​സി​ലെ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്കു​ക,മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ഡോ​ള​ർ ക​ട​ത്ത് ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചും യുഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് എ.​ഇ.​ഒ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ധ​ർ​ണ ന​ട​ത്തി.
മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​എ.​സ​ലാം അ​ധ്യ​ക്ഷ​നാ​യി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ്‍​വീ​ന​ർ പി.​സി ബേ​ബി, പി.​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ടി.​എ.​സി​ദ്ദീ​ഖ്, ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ, വി.​വി ഷൗ​ക്ക​ത്ത​ലി, റ​ഷീ​ദ് ആ​ലാ​യ​ൻ, സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ.​അ​യ്യ​പ്പ​ൻ, എം.​മ​നോ​ജ്, എം.​ആ​ർ.​സ​ത്യ​ൻ, കെ.​ബാ​ലു, പി.​മു​ര​ളീ​ധ​ര​ൻ, കെ.​ജി.​ബാ​ബു, കാ​സിം ആ​ലാ​യ​ൻ, എ.​അ​സൈ​നാ​ർ, ബ​ഷീ​ർ തെ​ക്ക​ൻ, ഹ​മീ​ദ് കൊ​ന്പ​ത്ത്, എം.​സി.​വ​ർ​ഗീ​സ്, ഹു​സൈ​ൻ ക​ള​ത്തി​ൽ, ഗി​രീ​ഷ് ഗു​പ്ത, കെ.​ടി.​അ​ബ്ദു​ള്ള, ഷ​മീ​ർ പ​ഴേ​രി, അ​രു​ണ്‍​കു​മാ​ർ പാ​ല​ക്കു​റു​ശ്ശി, മു​നീ​ർ താ​ളി​യി​ൽ പ്ര​സം​ഗി​ച്ചു.