സ​ഫാ​യി ക​ർ​മ​ചാ​രി ചെ​യ​ർ​മാ​ൻ സന്ദർശനം നടത്തി
Tuesday, September 21, 2021 1:05 AM IST
പാലക്കാട്: നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ സ​ഫാ​യി ക​ർ​മ​ചാ​രി ചെ​യ​ർ​മാ​ൻ എം. ​വെ​ങ്ക​ടേ​ശ​ൻ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ സു​ന്ദ​രം, ശം​ഖു​വാ​ര​ത്തോ​ട് കോ​ള​നി​ക​ൾ, പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചെ​യ​ർ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.
ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന പ​രി​ഹാ​രം, ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യാ​ണ് സ​ന്ദ​ർ​ശ​നം. തു​ട​ർ​ന്ന് ക​ളക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.
കോ​വി​ഡ് കാ​ല​ത്ത് അ​വ​ധി​യി​ല്ലാ​തെ ജോ​ലി ചെ​യ്ത ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ലീ​വ് സ​റ​ണ്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രി​ൽ നി​ന്നും ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്വാ​ർ​ട്ടേ​ഴ്സ്, സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശു​ചി​മു​റി, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ചോ​ദി​ച്ച​റി​ഞ്ഞു.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ സ്റ്റേ​റ്റ് ലൈ​വ​ൽ ക​മ്മീ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​ൽ മു​ന്നോ​ട്ട് വെ​ച്ചു. ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി​ശ്വ​നാ​ഥ്, സ​ബ് ക​ളക്ട​ർ ബ​ൽ​പ്രീ​ത് സി​ംഗ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.