പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഒ​റ്റ​പ്പാ​ല​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 663 വീ​ടു​ക​ൾ
Monday, September 20, 2021 12:45 AM IST
ഒ​റ്റ​പ്പാ​ലം: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഒ​റ്റ​പ്പാ​ല​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 663 വീ​ടു​ക​ൾ. അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ 1,707 ഗു​ണ​ഭോ​ക്താ​ക്ക​ളി​ലെ 663 പേ​ർ​ക്കാ​ണ് നി​ർ​മാ​ണ​ത്തി​നു​ള്ള നാ​ലു​ഗ​ഡു​ക്ക​ളും ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച 142 പേ​ർ​ക്കു​കൂ​ടി വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഒ​റ്റ​പ്പാ​ല​ത്ത് ഇ​ത്ര​യും​പേ​ർ​ക്ക് വീ​ടാ​യ​ത്.
ലൈ​ഫ് മി​ഷ​ൻ ഒ​ന്നാം ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി നൂ​റു​ശ​ത​മാ​നം ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ജി​ല്ല​യി​ലെ ഒ​ന്നാ​മ​ത്തെ ന​ഗ​ര​സ​ഭ​യും ഒ​റ്റ​പ്പാ​ല​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര​സം​സ്ഥാ​ന വി​ഹി​ത​മാ​യി 17.96 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ 8.39 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. 2017 മു​ത​ൽ ഏ​പ്രി​ൽ മു​ത​ൽ ഒ​രു​വീ​ടി​ന് ന​ൽ​കേ​ണ്ട​തു​ക നാ​ലു​ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ അ​ധി​ക​വി​ഹി​തം ക​ണ്ടെ​ത്താ​ൻ 1.76 കോ​ടി രൂ​പ ഹ​ഡ്കോ​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്.
ആ​കെ​യു​ള്ള 1,707 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 1,261 പേ​ർ ന​ഗ​ര​സ​ഭ​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടു​ക​യും ഒ​ന്നാം​ഗ​ഡു കൈ​പ്പ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 1,009 പേ​ർ മൂ​ന്ന് ഗ​ഡു​ക്ക​ളും​വാ​ങ്ങി വീ​ടു​നി​ർ​മാ​ണം പാ​തി​യി​ലേ​റെ പി​ന്നി​ട്ടു​ക​ഴി​ഞ്ഞു. ക​രാ​റി​ലേ​ർ​പ്പെ​ട്ട 1,261 പേ​രി​ൽ 598 പേ​ർ മാ​ത്ര​മാ​ണ് ഇ​നി വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഹ​ഡ്കോ​യി​ൽ​നി​ന്നും മ​റ്റ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ദ്ധ​തി​ക്കാ​യി ഇ​പ്പോ​ൾ​ത്ത​ന്നെ വാ​യ്പ​യെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചാം​ഘ​ട്ടം ന​ട​പ്പാ​ക്കാ​ൻ പ​ണം​കി​ട്ടാ​ത്ത സ്ഥി​തി​യി​ലാ​ണ് ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ. നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ്ലാ​ൻ​ഫ​ണ്ടി​ൽ​നി​ന്നും ഒ​രു​കോ​ടി​രൂ​പ മാ​റ്റി​വെ​ച്ച് സം​സ്ഥാ​ന​കേ​ന്ദ്ര വി​ഹി​തം നേ​ടു​ക​യും അ​തു​പ​യോ​ഗി​ച്ച് അ​ഞ്ചാം​ഘ​ട്ട​ത്തി​ലെ ആ​ദ്യ ഗ​ഡു ന​ൽ​കാ​നു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ബാ​ക്കി​ഗ​ഡു ന​ൽ​കാ​ൻ അ​ടു​ത്ത വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ​നി​ന്ന് പ​ണം ക​ണ്ടെ​ത്തു​ക​യോ വാ​യ്പ​യെ​ടു​ക്കു​ക​യോ ചെ​യ്യാ​മെ​ന്നു​മാ​ണ് തീ​രു​മാ​നം.
ക​ഴി​ഞ്ഞ ദി​വ​സം 142 പേ​രു​ടെ വീ​ടു​നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ. ​ജാ​ന​കി​ദേ​വി പ്ര​ഖ്യാ​പി​ച്ചു. ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി.