പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ചു
Monday, September 20, 2021 12:45 AM IST
കോ​യ​ന്പ​ത്തൂ​ർ : കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി വ​ന്ന പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ മ​ർ​ദി​ച്ചു. മേ​ട്ടു​പ്പാ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ണ്‍​സ്റ്റ​ബി​ൾ സു​ന്ദ​ര​മൂ​ർ​ത്തി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ദേ​വ​രാ​ജ് ശ്രീ​ദേ​വി ദ​ന്പ​തി​ക​ളി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കാ​നാ​യി സു​ന്ദ​ര​മൂ​ർ​ത്തി മേ​ട്ടു​പ്പാ​ള​യം ഗ​വ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടേ​ക്കു വ​ന്ന ദേ​വ​രാ​ജി​ന്‍റെ മ​ക​ൻ അ​നി​ത്കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന അ​പ​ക​ട​മു​ണ്ടാ​ക്കി​യ മോ​ഹ​ൻ ജോ​ണ്‍​സി​നെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച കോ​ണ്‍​സ്റ്റ​ബി​ൾ സു​ന്ദ​ര​മൂ​ർ​ത്തി​യെ​യും മ​ർ​ദ്ദി​ക്കിച്ചു. സു​ന്ദ​ര​മൂ​ർ​ത്തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് മേ​ട്ടു​പ്പാ​ള​യം പോ​ലീ​സ് പ്രതികൾക്കെതിരെ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

കാ​ട്ടാ​ന​ക​ൾ വീ​ടും റേ​ഷ​ൻ ക​ട​യും
ത​ക​ർ​ത്ത നി​ല​യി​ൽ

കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ വീ​ടും റേ​ഷ​ൻ ക​ട​യും ത​ക​ർ​ത്തു. വാ​ൽ​പ്പാ​റ ഈ​ട്ടി​യാ​ർ എ​സ്റ്റേ​റ്റ് സെ​ൽ​വി​യു​ടെ വീ​ട്, സ​മീ​പ​ത്തു​ള്ള റേ​ഷ​ൻ ക​ട എ​ന്നി​വ​യാ​ണ് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത​ത്. വീ​ടീ​നു സ​മീ​പ​മെ​ത്തി​യ മൂ​ന്നു കാ​ട്ടാ​ന​ക​ൾ സെ​ൽ​വി​യു​ടെ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തെ ചു​മ​രു​ക​ൾ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​മു​ള്ള റേ​ഷ​ൻ ക​ട​യു​ടെ ഒ​രു വ​ശം ത​ക​ർ​ത്ത് ക​ട​യ്ക്ക​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന അ​രി, പ​രി​പ്പ്, പ​ഞ്ച​സാ​ര, ഗോ​ത​ന്പ് തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തി​ന്നു​ക​യും, ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ന്ന് അ​ടി​ക്ക​ടി നാ​ശ​ന​ഷ്ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ത​ട​യാ​ൻ വ​ന​പാ​ല​ക​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.