വൈ​റ​സ് രോ​ഗ വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Monday, September 20, 2021 12:44 AM IST
കോ​യ​ന്പ​ത്തൂ​ർ : നി​പ, സി​ക്ക വൈ​റ​സു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ പ​ട​രാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി മാ.​സു​ബ്ര​ഹ്മ​ണ്യം. പൊ​ള്ളാ​ച്ചി​യി​ൽ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​ൻ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ടീം ​ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​തു കൂ​ടാ​തെ കേ​ര​ള അ​തി​ർ​ത്തി​യി​ലു​ള്ള ത​മി​ഴ് ഗ്രാ​മ​ങ്ങ​ളി​ലും കൊ​തു​ക് ന​ശീ​ക​ര​ണം പോ​ലെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് മീ​നാ​ക്ഷി പു​രം ചെ​ക്ക്പോ​സ്റ്റ് സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ നി​ന്നും വ​രു​ന്ന​വർ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് എ​ടു​ത്ത​തി​ന്‍റെ​യും ര​ണ്ടു ഡോ​സ് കു​ത്തി​യ്പ്പെടു​ത്ത​തി​ന്‍റെ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​സ​മീ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.