പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ു
Monday, September 20, 2021 12:44 AM IST
കോ​യ​ന്പ​ത്തൂ​ർ : വെ​ള്ള​ല്ലൂ​ർ നി​ർ​മ​ല​മാ​താ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
എ​ട്ടി​മ​ടൈ അ​സീ​സി സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ, മേ​ട്ടൂ​രി​ലു​ള്ള ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ലു​ള്ള അ​ന്തേ​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ സ​മാ​ഹ​രി​ച്ച മ​രു​ന്നു​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പു​ത​പ്പ്, മ​റ്റു നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ജ​യ, സ്കൂ​ൾ അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ സ​മാ​ഹ​രി​ച്ച വ​സ്തു​ക്ക​ൾ അ​സീ​സി സ്നേ​ഹാ​ല​യ​ത്തി​ലേ​ക്കും ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ലേ​ക്കും എ​ത്തി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും സ​ഹ​ജീ​വി​ക​ളു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​യ​ത്നി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ന​ല്ല മ​ന​സി​നെ പ്രി​ൻ​സി​പ്പ​ൽ സി.​ജ​യ പ്ര​ശം​സി​ച്ചു.