ശല്യക്കാരായ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നെ​ന്ന് വ​നം​വ​കു​പ്പ്
Monday, September 20, 2021 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ചി​ൽ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രാ​തി ല​ഭി​ച്ച​തി​ൽ ഇ​തു​വ​രെ 9 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
മു​ന്പ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​നി​യ​മം ക​ഴി​ഞ്ഞ​ദി​വ​സം ഭേ​ദ​ഗ​തി ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​ഭൂ​മി​യി​ൽ ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള അ​നു​മ​തി​യു​ണ്ട്. അ​തി​നാ​ൽ കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച മു​ക്ക​ണ്ണം, ഒ​ന്നാം​മൈ​ൽ, ച​ങ്ങ​ലീ​രി, പ​റ​ന്പു​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​ത​വും കാ​രാ​കു​റു​ശ്ശി​യി​ൽ മൂ​ന്നും തൊ​ടു​കാ​പ്പ് ര​ണ്ടും പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വെ​ച്ച് കൊ​ന്ന​ത്.