ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ ആ​ര്യ​ന്പാ​വ് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം
Monday, September 20, 2021 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്തി​യേ​ക്കാ​വു​ന്ന കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ന്പാ​വ് 2 വി​ല്ലേ​ജ് ഓ​ഫീ​സ് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി ചെ​യ്യു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ് ചോ​ർ​ന്നൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​ല ത​വ​ണ ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രെ​യെ​ല്ലാം അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

വി​ല്ലേ​ജ് ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ആ​ൽ​മ​ര​വും ഭീ​ഷ​ണി​യാ​ണ്. ഇ​ത് മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. കൂ​ടാ​തെ ഇ​ഴ​ജ​ന്തു​ക്ക​ളെ വി​ല്ലേ​ജ് ഓ​ഫീ​സി​ന് അ​ക​ത്ത് കാ​ണു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. മ​ഴ​പെ​യ്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന തി​നാ​ൽ ബ​ക്ക​റ്റ് വെ​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഷെൽഫുകളിലെല്ലാം ഈ​ർ​പ്പം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഫ​യ​ലു​ക​ൾ ന​ശി​ച്ചു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ട്. കൂ​ടാ​തെ ക​ന്പ്യൂ​ട്ട​ർ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കു​വെ​ക്കു​ന്നു.

വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്ത് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ര​ണ​മാ​വു​ന്നു​ണ്ട്. ആ​ര്യ​ന്പാ​വ് ജം​ഗ്ഷ​നി​ൽ പ​ത്ത് സെ​ൻ​റ് സ്ഥ​ല​ത്താ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നാ​കും. വി​ല്ലേ​ജ് ഓ​ഫീ​സി​ന് ഉ​ള്ള സ്ഥ​ലം എ​ടു​ത്ത​തി​നു​ശേ​ഷം ബാ​ക്കി​യു​ള്ള ​റൂ​മു​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കാ​നാ​കും. കൂ​ടാ​തെ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കാ​നാ​വും.