ഒ​ന്നാ​ണ് ന​മ്മ​ൾ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Monday, September 20, 2021 12:42 AM IST
ഷൊ​ർ​ണൂ​ർ:​ ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ളോ​ട് വി​ര​ക്തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​ന​ൽ​കു​ന്ന ‘ഒ​ന്നാ​ണ് ന​മ്മ​ൾ’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്കാ​വ​ശ്യ​മാ​യ പി​ന്തു​ണ വീ​ടു​ക​ളി​ലെ​ത്തി ന​ൽ​കും. ഇ​തി​നാ​യി ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള എ​ജ്യു​ക്കേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​ർ ബി.​ആ​ർ.​സി.​ക്ക് കീ​ഴി​ലെ ച​ള​വ​റ, നെ​ല്ലാ​യ, ഓ​ങ്ങ​ല്ലൂ​ർ, വ​ല്ല​പ്പു​ഴ പ​ഞ്ചാ​യ​ത്തും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ലെ കു​ട്ടി​ക​ൾ​ക്കു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ല​ഭി​ക്കു​ക. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പി.​ടി.​എ.​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​ധ്യാ​പ​ക​ർ പി​ന്തു​ണ​ന​ൽ​കും.
അ​ങ്ക​ണ​വാ​ടി​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് അ​വ​രെ ബോ​ധ​വ​ത്ക​രി​ക്കും. പി. ​മ​മ്മി​ക്കു​ട്ടി എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​കെ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി.