ഗോ​പാ​ല​കൃ​ഷ്ണ​നാ​ശാ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ശ​ങ്ക​ര​നാ​രാ​യ​ണ​ന്
Monday, September 20, 2021 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പ്ര​ശ​സ്ത തു​ള്ള​ൽ ക​ലാ​കാ​ര​നാ​യി​രു​ന്ന പ​യ്യ​നെ​ടം ഗോ​പാ​ല​കൃ​ഷ്ണ​നാ​ശാ​ൻ അ​നു​സ്മ​ര​ണ​വും പ്ര​ഥ​മ അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ആ​ശാ​ന്‍റെ ശി​ഷ്യ·ാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച പ​യ്യ​നെ​ടം ഗോ​പാ​ല​കൃ​ഷ്ണ​നാ​ശാ​ൻ സ്മാ​ര​ക ട്ര​സ്റ്റാ​ണ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. പി​ന്നീ​ട് പ​യ്യ​നെ​ടം ടൈം ​ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ശാ​ന്‍റെ ശി​ഷ്യ​ൻ മാ​സ്റ്റ​ർ ആ​ദി​ത്യ കൃ​ഷ്ണ അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ൻ​തു​ള്ള​ൽ ന​ട​ന്നു. വാ​ർ​ഡ് മെ​ന്പ​ർ അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​എ​സ് പ​യ്യ​ന​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ല കേ​ര​ള തു​ള്ള​ൽ ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പ്ര​ശ​സ്ത തു​ള്ള​ൽ ക​ലാ​കാ​ര​നു​മാ​യ മ​ണ​ലൂ​ർ ഗോ​പി​നാ​ഥ്, കൃ​ഷ്ണ​കു​മാ​ർ, വി​ശാ​ലാ​ക്ഷി​യ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​സ്റ്റ് അം​ഗ​ങ്ങ​ളും ആ​ശാ​ന്‍റെ ശി​ഷ്യന്മാരു​മാ​യ അ​നീ​ഷ് മ​ണ്ണാ​ർ​ക്കാ​ട് സ്വാ​ഗ​ത​വും കു​മ​ര​ന്പു​ത്തൂ​ർ മ​ണി​ക​ണ്ഠ​ൻ ന​ന്ദി​യും അ​റി​യി​ച്ചു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ കെ​പി​എ​സ് പ​യ്യ​നെ​ടം, മ​ണ​ലൂ​ർ ഗോ​പി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.