ആ​ടു​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, September 20, 2021 12:42 AM IST
അ​ഗ​ളി: മേ​ലെ മൂ​ല​ക്കൊ​ന്പ് ഉൗ​രി​ൽ കു​റു​ന്പ പ്ര​ത്യേ​ക ഉ​പ​ജീ​വ​ന പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ കു​റു​ന്പ​പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ടു​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. കു​ടും​ബ​ശ്രീ കു​റു​ന്പ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് വീ​ര പ​ണ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബ​ശ്രീ മി​ഷ​ൻ പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ കെ.​പി ക​രു​ണാ​ക​ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം ശാ​ന്തി ഗ​ണേ​ഷ്, കു​ടും​ബ​ശ്രീ കു​റു​ന്പ പ​ഞ്ചാ​യ​ത്ത് സ​മി​തി സെ​ക്ര​ട്ട​റി കു​റു​ന്പി ക​ണ്ണ​ൻ, മേ​ലെ മൂ​ല​ക്കൊ​ന്പ് ഉൗ​ര് സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി, സെ​ക്ര​ട്ട​റി ക​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ക്ഷ്മി സു​രേ​ഷ് സ്വാ​ഗ​ത​വും ഗീ​ത നാ​ഗ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.