ഒ​റ്റ​പ്പാ​ല​ത്ത് 50 ഏ​ക്ക​റി​ൽ കൂടി നെ​ൽ​കൃ​ഷി​യി​റ​ക്കും
Monday, September 20, 2021 12:42 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് 50 ഏ​ക്ക​റി​ൽ അ​ധി​കം നെ​ൽ​കൃ​ഷി​യി​റ​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ച് ഒ​റ്റ​പ്പാ​ല​ത്തെ ക​ർ​ഷ​ക​ർ അ​ധി​ക​മാ​യി 50 ഏ​ക്ക​റി​ലാ​ണ് ര​ണ്ടാം​വി​ള കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഇ​തി​ൽ പ​ത്ത് ഹെ​ക്ട​ർ ത​രി​ശു​ഭൂ​മി​യാ​ണ്.
ക​ഴി​ഞ്ഞ​വ​ർ​ഷം 300 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ അ​ത് 320 ഹെ​ക്ട​റാ​യി. ക​ന​ത്ത​മ​ഴ​യും കാ​ട്ടു​പ​ന്നി​ക​ളും മൂ​ലം ക​ഷ്ട​ത്തി​ലാ​യ ഒ​ന്നാം​വി​ള​യി​ലെ ന​ഷ്ടം ര​ണ്ടാം​വി​ള​യി​ൽ നി​ക​ത്താ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി​ക്കി​ട​ന്നി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ര​ണ്ടാം​വി​ള ഇ​റ​ക്കു​ന്ന​തു​മൂ​ലം കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ ഇ​ത്ത​ര​ത്തി​ൽ ആ​ക​ർ​ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. ഒ​ന്നാം​വി​ള കൊ​യ്ത്ത് ക​ഴി​യു​ന്ന​മു​റ​യ്ക്ക് ര​ണ്ടാം​വി​ള​യി​റ​ക്കാ​നു​ള്ള ഒ​രു​ക്കം ക​ർ​ഷ​ക​ർ ന​ട​ത്തി​വ​രി​ക​യാ​ണ്. ര​ണ്ടാം​വി​ള​യ്ക്കു​ള്ള ഞാ​റ്റ​ടി​ക​ൾ ത​യ്യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ ഇ​തി​ന​കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഞാ​റ്റ​ടി ത​യ്യാ​റാ​ക്കു​ന്പോ​ൾ വി​ത്തു​ക​ളു​ടെ രോ​ഗ​ബാ​ധ അ​ക​റ്റി പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്യൂ​ഡോ​മോ​ണ​സ് ചേ​ർ​ത്ത് പ​രി​ച​രി​ക്കാ​ൻ കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. വി​ത്ത് മു​ള​പ്പി​ക്കാ​നെ​ടു​ത്ത വെ​ള്ള​ത്തി​ൽ ഒ​രു​കി​ലോ​ഗ്രാം വി​ത്തി​ന് 20 ഗ്രാം ​എ​ന്ന​തോ​തി​ലാ​ണ് സ്യൂ​ഡോ​മോ​ണ​സ് ചേ​ർ​ക്കേ​ണ്ട​ത്. ന​ടു​ന്ന​തി​നു​മു​ന്പാ​യി ഞാ​റ്റ​ടി​യി​ലോ, പാ​യ ഞാ​റ്റ​ടി​യി​ലോ ഒ​രു​ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 ഗ്രാം ​ചേ​ർ​ത്ത് ത​ളി​ക്കാ​വു​ന്ന​താ​ണ്. ഇ​ത് നെ​ൽ​ച്ചെ​ടി​ക​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കും. കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ വി​ള ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​മാ​യ കൃ​ഷി​ഭ​വ​നി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ആ​ര​തി കൃ​ഷ്ണ അ​റി​യി​ച്ചു.