ഡി​ടി​പി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ക​യാ​ക്കിം​ഗ്
Monday, September 20, 2021 12:42 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ൽ ന​ട​ത്തു​ന്ന ക​യാ​ക്കിം​ഗ് ഫെ​സ്റ്റ് ഇ​ന്ന് വൈ​കു​ന്നേ​രം 3.30 ന് ​നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 21 ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ ക​യാ​ക്കിം​ഗ് ചെ​യ്യാം. 20 ന് ​വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്കി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​കും. ഒ​രാ​ൾ​ക്ക് 100 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ക​യാ​ക്കിം​ഗി​ന് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്.
ഒ​രാ​ൾ​ക്കോ ര​ണ്ട് പേ​ർ​ക്കോ ഇ​രി​ക്കാ​വു​ന്ന ചെ​റി​യ ഫൈ​ബ​ർ ബോ​ട്ടി​ൽ പു​ഴ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​താ​ണ് ക​യാ​ക്കിം​ഗ്. പു​ഴ മ​ലി​ന​മാ​ക്കാ​തെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ആ​സ്വ​ദി​ക്കാ​നാ​കു​മെ​ന്ന​താ​ണ് ടൂ​റി​സം മേ​ഖ​ല​യി​ൽ ക​യാ​ക്കിം​ഗി​ന് പ്രാ​ധാ​ന്യ​മേ​റ്റു​ന്ന​ത്. ക​യാ​ക്കിം​ഗി​ന് അ​നു​യോ​ജ്യ​മാ​യ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പു​ഴ​യാ​യ ഭാ​ര​ത​പു​ഴ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ഫെ​സ്റ്റി​ന്‍റെ ല​ക്ഷ്യം.
ഭാ​ര​ത​പ്പു​ഴ​യു​ടെ ക​യാ​ക്കി​ങ് അ​നു​ഭ​വം ലോ​ക ഭൂ​പ​ട​ത്തി​ൽ എ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം ഭാ​ര​ത​പു​ഴ​യു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക കൂ​ടി​യാ​ണ് ഫെ​സ്റ്റി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ക​യാ​ക്കിം​ഗ് ഫെ​സ്റ്റ് വി​ജ​യ​ക​ര​മാ​യാ​ൽ തൃ​ത്താ​ല​യെ കാ​യാ​ക്കിം​ഗി​ന്‍റെ സ്ഥി​ര വേ​ദി​യാ​ക്കി മാ​റ്റു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ് പ​റ​ഞ്ഞു. ഒ​രാ​ൾ​ക്ക് ഇ​രി​ക്കാ​വു​ന്ന അ​ഞ്ച് ബോ​ട്ടു​ക​ളും ര​ണ്ട് പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന അ​ഞ്ച് ബോ​ട്ടു​ക​ളു​മാ​ണ് കയാ​ക്കിം​ഗി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​രേ സ​മ​യം 15 പേർക്ക് കയാക്കിംഗ് നടത്താം.
ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​കൃ​തി സൗ​ഹാ​ർ​ദ്ദ​വും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ടൂ​റി​സം ആ​ക​ർ​ഷ​ണ​വു​മാ​യ ക​യാ​ക്കി​ങ് സം​സ്ഥാ​ന​ത്ത് കോ​ട്ട​യം, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ന​ട​ന്നു വ​രു​ന്നു​ണ്ട്. തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്കി​ന് സ​മീ​പ​ത്ത് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.