കോ​ടി​ക​ളു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കു​മെന്ന് ആ​ശ​ങ്ക
Monday, September 20, 2021 12:42 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​യു​ന്ന​ത് ഡാം ​ഉ​റ​വി​ട​മാ​യു​ള്ള കോ​ടി​ക​ളു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ജ​ന​ങ്ങ​ൾ. മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് മ​ണ്ണ് നീ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 17നാ​ണ് ഡ്ര​ഡ്ജിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, പൈ​ല​റ്റ് പ​ദ്ധ​തി എ​ന്നെ​ല്ലാം പ​റ​ഞ്ഞ് പ്ര​വൃ​ത്തി​ക​ൾ കൂ​ടു​ത​ൽ വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് നീ​ട്ടി​കൊ​ണ്ടു പോ​കാ​ൻ ക​രാ​ർ ക​ന്പ​നി​യും ചി​ല വ​കു​പ്പു അ​ധി​കാ​രി​ക​ളും നീ​ക്കം ന​ട​ത്തു​ന്നെ​ന്ന ആ​ക്ഷേ​പ​മാ​ണ് ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം എ​ന്ന​ത് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന 36 മാ​സം എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന ക​രാ​ർ ക​ന്പ​നി​യു​ടെ ആ​വ​ശ്യം ഈ ​സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018 ജൂ​ലൈ​യി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. 140 കോ​ടി​യോ​ളം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ കു​ടി​വെ​ള​ള പ​ദ്ധ​തി​യാ​ണ്. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ജ​ല​സം​ഭ​ര​ണി​ക​ളു​ടെ​യും ജ​ല ശു​ചീ​ക​ര​ണ ശാ​ല​ക​ളു​ടെ​യും നി​ർ​മാ​ണം 70 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. ഡാ​മി​ൽ ന​ക്ഷ​ത്ര ബം​ഗ്ലാ​കു​ന്നി​ലാ​ണ് ഈ ​കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി​ക​ൾ ഒ​രു​ങ്ങു​ന്ന​ത്.

24.50 ദ​ശ​ല​ക്ഷം ലി​റ്റ​ർ പ്ര​തി​ദി​ന ശേ​ഷി​യു​ള്ള​താ​ണ് ജ​ല ശു​ചീ​ക​ര​ണ ടാ​ങ്കും ഉ​ന്ന​ത​ത​ല ക്ലി​യ​ർ വാ​ട്ട​ർ സം​ഭ​ര​ണി​യും. ഈ ​സം​ഭ​ര​ണി​യി​ൽ നി​ന്നും വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി ,വ​ട​ക്ക​ഞ്ചേ​രി ,ക​ണ്ണ​ന്പ്ര എ​ന്നീ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ർ​മ്മി​ക്കു​ന്ന ടാ​ങ്കു​ക​ളി​ലേ​ക്ക് പ​ന്പിം​ഗ് ഇ​ല്ലാ​തെ താ​നെ വെ​ള്ളം ഒ​ഴു​കും വി​ധ​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ഡാ​മി​ൽ നി​ന്നും പ്ര​തി​ദി​നം 240 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പ​ന്പ് ചെ​യ്യ​ണം. ഇ​തി​നു​ള്ള വെ​ള്ളം ഡാ​മി​ലു​ണ്ടാ​ക​ണം.

മ​ഴ​ക്കാ​ല​മാ​സ​ങ്ങ​ളി​ലും ഡി​സം​ബ​ർ വ​രേ​യും പ​ന്പിം​ഗ് പ്ര​യാ​സ​മു​ണ്ടാ​കി​ല്ല.​ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം വി​ട​ണം.​ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മ​ത്സ്യ​കൃ​ഷി​ക്കും വെ​ള്ളം ക​രു​ത​ണം. ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​സ​ർ​വോ​യ​റി​ൽ ബോ​ട്ട് സ​വാ​രി​യോ മ​റ്റൊ ന​ട​പ്പി​ലാ​ക്കി​യാ​ൽ അ​തി​നു​ള്ള വെ​ള്ളം കൂ​ടി ക​ണ്ടെ​ത്ത​ണം.​എ​ന്നാ​ൽ ഈ ​സ്വ​പ്ന പ​ദ്ധ​തി​ക​ളെ​ല്ലാം യാ​ഥാ​ർ​ത്ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ഡാ​മി​ലെ മ​ണ്ണ് നീ​ക്കം നി​ശ്ചി​ത കാ​ലാ​വു​ധി​ക്കു​ള്ളി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണം.​അ​ത​ല്ലെ​ങ്കി​ൽ നാ​ട് മു​ഴു​വ​ൻ വെ​ട്ടി​പൊ​ളി​ച്ച് പൈ​പ്പ് കു​ഴി​ച്ചി​ട്ട​തു മാ​ത്ര​മാ​കും മി​ച്ചം.25 .494 മി​ല്യ​ണ്‍ ക്യു​ബി​ക് മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പൂ​ർ​ണ്ണ സം​ഭ​ര​ണ ശേ​ഷി.48.85 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കാ​ച്ച്മെ​ന്‍റ് ഏ​രി​യ​യു​ള്ള ഡാ​മി​ൽ നി​ന്നും താ​ലൂ​ക്കി​ലെ 3440 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ നെ​ൽ​കൃ​ഷി​ക്ക് ജ​ല​സേ​ച​ന​മാ​ണ് ഇ​വി​ടെ നി​ന്നു​ള്ള​ത്.

പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് ത​യ്യാ​റാ​ക്കി​യ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ്ലാ​നും മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്ലാ​നും എ​സ്റ്റി​മേ​റ്റു​മെ​ല്ലാം ത​യ്യാ​റാ​ക്കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ​യും ഉ​ണ്ട്. റി​സ​ർ​വോ​യ​റി​ലെ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കാ​തെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലും നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​ത്ത വി​ധ​വും പ്ര​വൃ​ത്തി ചെ​യ്യ​ണ​മെ​ന്ന് ഡി ​പി ആ​റി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​വൃ​ത്തി​ക​ളു​ടെ തു​ട​ക്കം മു​ത​ലെ വ്യ​വ​സ്ഥ​ക​ളെ​ല്ലാം ലം​ഘി​ച്ചാ​ണ് പ​ണി ന​ട​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഡാ​മി​ലെ മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22 ന് ​എം എ​ൽ എ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.