കു​ലു​ക്ക​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മ്മാ​ണം തു​ട​ങ്ങി
Sunday, September 19, 2021 1:05 AM IST
ഷൊ​ർ​ണൂ​ർ: കു​ലു​ക്ക​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് റോ​ഡ് എ​ന്ന യാ​ത്ര​ക്കാ​രു​ടേ​യും, പ്ര​ദേ​ശ നി​വാ​സി​ക​ളു​ടേ​യും കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പ​രി​ഗ​ണി​യ്ക്ക​പ്പെ​ടു​ന്ന​ത്. ദീ​ർ​ഘ ദൂ​ര​യാ​ത്ര​യ്ക്കും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് കു​ലു​ക്ക​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നെ​ത്ത​ണ​മെ​ങ്കി​ൽ റെ​യി​ൽ​വേ ഗേ​റ്റി​ൽ നി​ന്നും ഏ​ക​ദേ​ശം അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ ന​ട​ക്ക​ണ​മെ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്.​രോ​ഗി​ക​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണ് ഇ​ത് ദു​രി​ത​മ​യ​മാ​കു​ന്ന​ത്. ഇ​തു കൊ​ണ്ടു ത​ന്നെ​യാ​ണ് അ​പ്രോ​ച്ച് റോ​ഡ് ആ​വ​ശ്യ​ത്തി​ന് മു​റ​വി​ളി ഉ​യ​ർ​ന്ന് വ​ന്ന​ത്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ വേ​ണ്ട പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കു​ലു​ക്ക​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സ്വ​പ്ന പ​ദ്ധ​തി യാ​ഥാ​ർ​ത്യ​മാ​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്.
കു​ലു​ക്ക​ല്ലൂ​ർ റെ​യി​ൽ​വേ ഗേ​യ്റ്റി​ൽ നി​ന്നും സ്റേ​റ​ഷ​നി​ലേ​ക്ക് ഏ​ക​ദേ​ശം 380 മീ​റ്റ​ർ ദൂ​രം വ​രു​ന്ന അ​പ്രോ​ച്ച് റോ​ഡ് നി​ർ​മ്മി​ക്കാ​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. റെ​യി​ൽ​വേ അ​ധീ​ന പ്ര​ദേ​ശ​ത്തി​ലൂ​ടെ വേ​ണം റോ​ഡ് നി​ർ​മ്മി​ക്കാ​ൻ എ​ന്ന​തി​നാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി റെ​യി​ൽ​വേ​യാ​ണ് ന​ൽ​കേ​ണ്ട​ത്. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​യു​ടെ പ്ലാ​നും, എ​സ്റ്റി​മേ​റ്റും ത​യ്യാ​റാ​ക്കി അ​നു​മ​തി​ക്കാ​യി റെ​യി​ൽ​വേ​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നാ​ണ് ഉ​ദ്യേ​ശി​ക്കു​ന്ന​ത്.
റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി കി​ട്ടി​യാ​ലു​ട​ൻ സാ​ധ്യ​മാ​യ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി റോ​ഡ് യാ​ഥാ​ർ​ത്യ​മാ​ക്കു​ക​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ എം.​കെ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. എ​ൻ​ജി​നീ​യ​ർ കെ.​കെ.​രാ​ജീ​വ്, ഓ​വ​ർ​സി​യ​ർ സ​നി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​പ്രോ​ച്ച് റോ​ഡി​നാ​യി പ്ലാ​നും, എ​സ്റ്റി​മേ​റ്റും ത​യ്യാ​റാ​ക്കു​ന്ന​ത്.