അ​ഴു​ക്കു​ചാ​ലി​ൽ അ​ക​പ്പെ​ട്ട താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ര​ക്ഷ​യാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​യും
Sunday, September 19, 2021 1:03 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് അ​ഴു​ക്കു​ചാ​ൽ ന​വീ​ക​രി​ക്കു​ക​യും മു​ക​ളി​ൽ കോ​ണ്‍​ഗ്രീ​റ്റ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ്ലാ​ബു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ ന​ട​പ്പാ​ത​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഈ ​ന​ട​പ്പാ​ത​യി​ലൂ​ടെ വി​ല്പ​ന​ക്കാ​യി താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ വ്യാ​പാ​രി ന​ട​ത്തി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. സ്ലാ​ബു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള ദ്വാ​ര​ത്തി​ലൂ​ടെ താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ അ​ഴു​ക്കു ചാ​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​യും സ്ലാ​ബു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി അ​ഴു​ക്കു ചാ​ലി​ലേ​ക്ക് ഇ​റ​ങ്ങി അ​ഴു​ക്കു​ചാ​ലി​ൽ അ​ക​പ്പെ​ട്ട താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മി​ല്ലെ​ന്ന് താ​റാ​വ് വി​ൽ​പ്പ​ന​ക്കാ​ര​ൻ പ​റ​ഞ്ഞെ​ങ്കി​ലും ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് വ്യാ​പാ​രി​യും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും താ​റാ​വ് കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​പ്പ​ടി​യി​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളാ​യ റ​ഫീ​ഖ്, മു​സ്ത​ഫ, അ​ഭി​ലാ​ഷ്, അ​ഷ​റ​ഫ്, ക​മാ​ലു​ദ്ദീൻ, ഷ​മീ​ർ, മു​ഹ​മ്മ​ദ​ലി,ശി​ഹാ​ബ്, ഉ​മ്മ​ർ, പ്ര​കാ​ശ​ൻ വ​ട്ട​ന്പ​ലം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​അം​ഗ​വും വ്യാ​പാ​രി​യു​മാ​യ ശി​ഹാ​സ് എ​ന്നി​വ​രാ​ണ് താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ര​ക്ഷ​യാ​യ​ത്.