കോവിഡിൽ നിർത്തിവച്ച ബസുകൾ പുനരാരംഭിക്കണം
Sunday, September 19, 2021 1:03 AM IST
മം​ഗ​ലം​ഡാം: കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ക​ട​പ്പാ​റ, ഒ​ലി​പ്പാ​റ, പാ​ലാ തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലെ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യാ​ത്ര​ക്കാ​ർ. എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് ഇ​ക്കാ​ര്യം പ​ല ത​വ​ണ ആ ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യാ​കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണ് മം​ഗ​ലം​ഡാം, ഒ​ലി​പ്പാ​റ, ക​ട​പ്പാ​റ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ത​ന്നെ. ഇ​തി​നാ​ൽ ഒ​ലി​പ്പാ​റ​യി​ൽ നി​ന്നും പാ​ലാ​യി​ക്കു​ള്ള ബ​സാ​ണ് ആ​ളു​ക​ൾ നാ​ട്ടി​ലേ​ക്ക് പോ​കാ​നും തി​രി​ച്ചു വ​രാ​നു​മെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

മ​റ്റ് മ​ല​യോ​ര പ്ര​ദ്ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ല്ലാം ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴും ക​ട​പ്പാ​റ, ഒ​ലി​പ്പാ​റ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. എം​എ​ൽ​എ​മാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.