ലൈ​ഫ് മി​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച 1104 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഇന്ന്
Saturday, September 18, 2021 12:45 AM IST
പാലക്കാട്: ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലൈ​ഫ് മി​ഷ​ൻ മു​ഖേ​ന ജി​ല്ല​യി​ൽ 1104 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം​കൂ​ടി പൂ​ർ​ത്തി​യാ​ക്കി. ഇന്ന് ​ഉ​ച്ച​യ്ക്ക് 12 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജി​ല്ല​യി​ലെ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 10,000 വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും.
ജി​ല്ല​യി​ൽ 1104 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 616 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 496 വീ​ടു​ക​ളും എ​സ് സി 119, ​എ​സ്ടി ഒ​ന്നും വീ​ടു​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. മൂ​ന്നാം ഘ​ട്ട​ത്തി​ൽ 423 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 275 വീ​ടു​ക​ളും എ​സ് സി 137, ​എ​സ്ടി 11 എ​ന്നി​ങ്ങ​നെ വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ എ​സ്‌സി വി​ഭാ​ഗ​ത്തി​ൽ 65 വീ​ടു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു സം​ഘ​ടി​പ്പി​ക്കും.