ഗെയിംസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എം​എ​ൽ​എ യാ​ത്ര​ച്ചെ​ല​വു ന​ല്കി
Saturday, September 18, 2021 12:45 AM IST
ഒ​റ്റ​പ്പാ​ലം: ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു യാ​ത്രാ​ച്ചെ​ല​വി​നു​ള്ള പ​ണം ന​ൽ​കി​യ​ത് എം​എ​ൽ​എ. ന​വം​ബ​ർ 21ന് ​നേ​പ്പാ​ളി​ൽ ന​ട​ക്കു​ന്ന ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കെ.​ ശാ​ന്ത​കു​മാ​രി എം​എ​ൽഎ ​യാ​ത്രാചെ​ല​വ് ന​ൽ​കി​യ​ത്.
നേ​പ്പാ​ളി​ലെ പൊ​ക്കാ​റ​യി​ൽ​വ​ച്ച് ന​വം​ബ​ർ 21 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ തു​ണ​യാ​യ​ത്. പ​ത്തി​രി​പ്പാ​ല സ​ർ​ക്കാ​ർ കോ​ള​ജി​ലെ കെ.​ബി. രാ​ഹു​ൽ കൃ​ഷ്ണ, കെ. ​ആ​കാ​ശ്, കെ.​എ​സ്. സൂ​ര്യ​പ്ര​കാ​ശ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ർ​ഹ​ത നേ​ടി​യ​ത്.
അ​ർ​ഹ​ത നേ​ടി​യെ​ങ്കി​ലും മ​ത്സ​ര​സ്ഥ​ല​ത്തെ​ത്താ​നു​ള്ള യാ​ത്രാ​ച്ചെ​ല​വ് ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ എം​എ​ൽ​എ യെ ​വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ശ്നം ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് എം​എ​ൽ​എ യാ​ത്രാ​ച്ചെ​ല​വി​നു​ള്ള പ​ണ​വു​മാ​യെ​ത്തു​ക​യാ​യി​രു​ന്നു. മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​വി സ്വാ​മി​നാ​ഥ​ൻ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് കെ.​വി മേ​ഴ്സി, സു​നി​ത മു​ര​ളി, പ​ഞ്ചാ​യ​ത്തം​ഗം എ.​എ. ശി​ഹാ​ബ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് എം​എ​ൽ​എ എ​ത്തി​യ​ത്.