നാ​ലേ​ക്ക​ർ നെ​ൽ​കൃ​ഷി വെ​ള്ളംക​യ​റി ന​ശി​ച്ചു
Saturday, September 18, 2021 12:45 AM IST
ഒ​റ്റ​പ്പാ​ലം : ല​ക്കി​ടി പു​ത്ത​രി​പ്പാ​ട​ത്ത് നാ​ലേ​ക്ക​ർ നെ​ൽ​ക്കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു. കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച വി​ള​ക​ളാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ന​ശി​ച്ച​ത്. കൊ​യ്യാ​ൻ ഒ​രു​മാ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് വി​ള​നാ​ശം. കാ​ഞ്ച​ന, ജ്യോ​തി, പൗ​ർ​ണ​മി വി​ത്തു​ക​ളാ​ണ് കൃ​ഷി​ചെ​യ്തി​ട്ടു​ള്ള​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന പ​ന്നി​ശ​ല്യം നി​യ​ന്ത്രി​ക്കാ​നാ​യി വ​ര​ന്പു​ക​ളി​ൽ വേ​ലി​കെ​ട്ടി​യി​ട്ടും ര​ക്ഷ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
മ​ഴ തു​ട​ർ​ന്നാ​ൽ ബാ​ക്കി​യു​ള്ള വി​ള​കൂ​ടി വെ​ള്ള​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വി​ള ന​ശി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​വി.​പ്ര​ഭാ​ക​ര​ൻ, സെ​ക്ര​ട്ട​റി കൊ​ച്ചു​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി.​വി.​പ്ര​ഭാ​ക​ര​ൻ, കൊ​ച്ചു​ഗോ​വി​ന്ദ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വി​ജു, ക​നി എ​ന്നി​വ​രു​ടെ വി​ള​യാ​ണ് ന​ശി​ച്ച​ത്.