വ​ര​ൾ​ച്ച​യെ നേ​രി​ടാ​നും ഇ​ര​ട്ടി വി​ള​വ് ല​ക്ഷ്യ​മി​ട്ടും സാ​മൂ​ഹ്യ സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി കരടിപ്പാറയിൽ
Saturday, September 18, 2021 12:43 AM IST
പാലക്കാട്: മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ ചി​റ്റൂ​രി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തെ എ​രു​ത്തേ​ന്പ​തി, കൊ​ഴി​ഞ്ഞ​ാന്പാ​റ, വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യാ​യി സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ സാ​മൂ​ഹ്യ സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി ക​ര​ടി​പ്പാ​റ​യി​ൽ ആ​രം​ഭി​ച്ചു. എ​രു​ത്തേ​ന്പ​തി പ​ഞ്ചാ​യ​ത്തി​ലെ ക​ര​ടി​പ്പാ​റ​യി​ൽ 171 ഏ​ക്ക​റി​ൽ 54 ക​ർ​ഷ​ക​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് സാ​മൂ​ഹ്യ സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

3.1 കോ​ടി​യാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും ചെ​ല​വ​ഴി​ച്ച​ത്. ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. ചി​റ്റൂ​ർ എം​എ​ൽ​എ യും ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി മു​ൻ​കൈ​യെ​ടു​ത്താ​ണ് 2019 ൽ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

171 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള കൃ​ഷി​യി​ട​ത്തി​ൽ എ​ല്ലാ​യി​ട​ത്തും വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി പിവിസി പൈ​പ്പു​ക​ൾ, ജ​ല​സേ​ച​ന കു​ഴ​ലു​ക​ൾ, നി​യ​ന്ത്ര​ണ വാ​ൽ​വു​ക​ൾ, വ​ള പ്ര​യോ​ഗ​ത്തി​നു​ള്ള വെ​ഞ്ച്വ​റി വാ​ൽ​വു​ക​ൾ, വെ​ള്ള​ത്തി​ന്‍റെ അ​ള​വും മ​ർ​ദ്ദ​വും അ​ള​ക്കു​ന്ന മീ​റ്റ​റു​ക​ൾ, എ​ന്നി​വ ഓ​രോ കൃ​ഷി​യി​ട​ത്തി​ലും സ്ഥാ​പി​ച്ചു.

കേ​ന്ദ്രീ​കൃ​ത നി​യ​ന്ത്രി​ത സം​വി​ധാ​ന​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് വാ​ൽ​വു​ക​ൾ വ​ഴി​യാ​ണ് വെ​ള്ള​ത്തി​ന്‍റെ വി​ത​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ർ പ​വ​ർ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി​യാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ അ​ള​വി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നും ഓ​ട്ടോ​മാ​റ്റി​ക് ഇ​ല​ക്ട്രോ​ണി​ക് നി​യ​ന്ത്രി​ത ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ട​ര ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള ജ​ലാ​ശ​യ​ത്തി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

60 കു​തി​ര​ശ​ക്തി​യു​ള്ള പ​ന്പ് ഉ​പ​യോ​ഗി​ച്ച് പ​ന്പ് ചെ​യ്യു​ന്ന വെ​ള്ളം നി​ര​ക​ളാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള വി​വി​ധ അ​രി​പ്പ​ക​ളി​ലൂ​ടെ അ​രി​ച്ചു ശു​ദ്ധി​യാ​ക്കി​യാ​ണ് ജ​ല​സേ​ച​ന കു​ഴ​ലു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം 130 മീ​റ്റ​ർ ഉ​യ​ര​ത്തി​ലേ​ക്ക് പ​ന്പ് ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള പ്ര​ത്യേ​ക ത​രം പ​ന്പ് സെ​റ്റാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഓ​രോ വി​ള​ക​ൾ​ക്കും ഒ​രു​ദി​വ​സം വേ​ണ്ടി​വ​രു​ന്ന വെ​ള്ളം വി​നി​മ​യ ന​ഷ്ടം കൂ​ടാ​തെ വി​ള​ക​ളു​ടെ വേ​രു​പ​ട​ല​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നാ​ൽ വ​ള​രെ കു​റ​ച്ച് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് കൃ​ത്യ​മാ​യ ജ​ല ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്നു. കു​റ​ച്ചു വെ​ള്ളം ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ സ്ഥ​ല​ത്ത് മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യും. ജ​ല​സേ​ച​ന​ത്തോ​ടൊ​പ്പം വ​ള​പ്ര​യോ​ഗ​വും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്താം. കൂ​ടാ​തെ തൊ​ഴി​ലാ​ളി​

ക​ളു​ടെ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ കൃ​ഷി​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്നു.
പൂ​ർ​ണ​മാ​യും ഇ​സ്ര​യേ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് പ്ര​വ​ർ​ത്ത​നം. ഒ​രോ കൃ​ഷി​യി​ട​ത്തി​ലും ആ​വ​ശ്യ​മാ​യ വെ​ള​ള​ത്തി​ന്‍റെ അ​ള​വ് മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച് പ്രോ​ഗ്രാം ചെ​യ്യു​ന്നു. ഇ​തു​വ​ഴി അ​മി​ത ജ​ല ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കും. എ​ടു​ക്കു​ന്ന വെ​ള​ള​ത്തി​ന്‍റെ അ​ള​വ് അ​റി​യാ​ൻ എ​ല്ലാ​യി​ട​ത്തും വാ​ട്ട​ർ മീ​റ്റ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ളം ന​ൽ​കു​ന്ന​തി​നു​ള​ള ഉ​പ​ക​ര​ണ​വും എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​മി​ത ജ​ല​സേ​ച​നം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന കു​മി​ൾ രോ​ഗ​ങ്ങ​ൾ, മ​ണ്ണി​ന്‍റെ ല​വ​ണാം​ശം വ​ർ​ധി​ക്ക​ൽ, വി​ള​വു കു​റ​വ് എ​ന്നി​വ​യും ഒ​ഴി​വാ​ക്കു​ന്നു

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ക്കു​ന്ന ചി​റ്റൂ​രി​ൽ ജ​ല​സേ​ച​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ചി​റ്റൂ​രി​ൽ ശ​രാ​ശ​രി 850 മി​ല്ലി​ലി​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ൾ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ​ജ​ല വി​താ​നം 1000 അ​ടി​യി​ലും താ​ഴെ എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വി​ട​ത്തെ കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. പ​ര​ന്പ​രാ​ഗ​ത ജ​ല​സേ​ച​ന സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ത​ക്കാ​ളി കൃ​ഷി ചെ​യ്തി​രു​ന്ന വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ശ​രാ​ശ​രി അ​ഞ്ച് ട​ണ്‍ വി​ള​വാ​ണ് ഒ​രു ഹെ​ക്ട​റി​ൽ നി​ന്ന് മു​ൻ​പ് ല​ഭി​ച്ചി​രു​ന്ന​ത്. ക​ർ​ഷ​ക​നും ചി​റ്റൂ​ർ എം.​എ​ൽ.​എ കൂ​ടി​യാ​യ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ പ്രി​സി​ഷ​ൻ ഫാ​മിം​ഗ് രീ​തി​യി​ൽ ഒ​രു ഏ​ക്ക​റി​ൽ നി​ന്ന് 53 ട​ണ്‍ ത​ക്കാ​ളി വി​ള​വ് ഇ​വ​ർ​ക്ക് ഇ​തു​മൂ​ലം ല​ഭി​ച്ചു.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​രി​ന്പ് കൃ​ഷി​ക്കും പ​ച്ച​ക്ക​റി കൃ​ഷി​ക്കും സാ​മൂ​ഹ്യ സൂ​ക്ഷ്മ ജ​ല​സേ​ച​ന രീ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ദീ​ർ​ഘ​കാ​ല വി​ള​ക​ൾ​ക്ക് ഈ ​രീ​തി ന​ട​പ്പാ​ക്കു​ന്ന​ത് രാ​ജ്യ​ത്ത്് ആ​ദ്യ​മാ​യി ക​ര​ടി​പാ​റ​യി​ലാ​ണ്. തെ​ങ്ങ്, വാ​ഴ, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ, ക​പ്പ, തീ​റ്റ​പ്പു​ൽ​കൃ​ഷി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്്.

ഒ​രേ​ക്ക​റി​ൽ ശ​രാ​ശ​രി 70 തെ​ങ്ങു​ക​ൾ വീ​തം മൊ​ത്തം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഏ​ക​ദേ​ശം 12000 ഓ​ളം തെ​ങ്ങു​ക​ളാ​ണു​ള്ള​ത്. ഒ​രേ​ക്ക​റി​ൽ നി​ന്നും നി​ല​വി​ൽ 50,000 രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ക്കാ​ല​ത്തി​നു​ള്ളി​ൽ ഇ​ത് ഇ​ര​ട്ടി​യെ​ങ്കി​ലു​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.