പാ​ല​ക്കു​ഴി​യി​ലേ​ക്ക് കെഎ​സ്ആ​ർടിസി ബ​സി​നു കൂ​ടു​ത​ൽ ട്രി​പ്പു​ക​ൾ വേ​ണ​ം
Saturday, September 18, 2021 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​ന്പ്ര​ദേ​ശ​മാ​യ പാ​ല​ക്കു​ഴി​യി​ലേ​ക്കു​ള്ള കെഎ​സ്ആ​ർടിസി ബ​സി​നു കൂ​ടു​ത​ൽ ട്രി​പ്പു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യാ​ത്ര​ക്കാ​ർ. ഇ​പ്പോ​ൾ ര​ണ്ട് ട്രി​പ്പ് മാ​ത്ര​മാ​ണു​ള്ള​ത്.​ രാ​വി​ലെ എ​ട്ടി​ന് പാ​ല​ക്കു​ഴി​യി​ൽ നി​ന്നും ബ​സ് വ​ട​ക്ക​ഞ്ചേ​രി​ക്കു വ​ന്നാ​ൽ പി​ന്നെ വൈ​കീ​ട്ട് 4.15ന് ​മാ​ത്ര​മാ​ണ് ഈ ​ബ​സ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും പാ​ല​ക്കു​ഴി​ക്കു​ള്ള​ത്. സ്വ​കാ​ര്യ ബ​സു​ക​ളോ മ​റ്റു യാ​ത്ര സൗ​ക​ര്യ​ങ്ങ​ളോ ഇ​തി​നി​ട​യ്ക്കി​ല്ല.​
എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി രാ​വി​ലെ എ​ട്ടി​ന് പാ​ല​ക്കു​ഴി​യി​ൽ നി​ന്നും ബ​സി​ൽ വ​ന്നാ​ൽ തി​രി​ച്ചു പോ​കാ​ൻ ജീ​പ്പോ മ​റ്റൊ വാ​ട​ക​യ്ക്ക് വി​ളി​ച്ചു വേ​ണം തി​രി​ച്ചു പോ​കാ​ൻ. അ​ത​ല്ലെ​ങ്കി​ൽ നാ​ലു മ​ണി വ​രെ കാ​ത്തു നി​ൽ​ക്ക​ണം. നേ​ര​ത്തെ ഉ​ച്ച​യ്ക്ക് ഒ​രു ട്രി​പ്പ് കൂ​ടി പാ​ല​ക്കു​ഴി​ക്കു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തി​ല്ലാ​താ​യി.​ പാ​ല​ക്കു​ഴി​ക്ക് രാ​വി​ലേ​യും വൈ​കീ​ട്ടും വ​രു​ന്ന ബ​സ് ത​ന്നെ ഉ​ച്ച​യ്ക്കുകൂ​ടി ഒ​രു ട്രി​പ്പ് ഓ​ടി​യാ​ൽ ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.