വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ലെ ത​ക​രാ​റി​നു പി​ന്നാ​ലെ കു​തി​രാ​നി​ലെ പാ​ല​ത്തി​ലും അ​പ​ക​ട​ക്കെ​ണി​ക​ൾ
Saturday, September 18, 2021 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ലെ ത​ക​രാ​റി​നു പി​ന്നാ​ലെ കു​തി​രാ​നി​ലെ പാ​ല​ത്തി​ലും അ​പ​ക​ട​ക്കെ​ണി​ക​ൾ. തു​ര​ങ്ക പാ​ത​യി​ലേ​ക്കു​ള്ള പാ​ല​ത്തി​ലാ​ണ് എ​ട്ടു സ്ഥ​ല​ത്തു ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.​

പാ​ല​ത്തി​ന്‍റെ ഭീ​മു​ക​ൾ ചേ​രു​ന്നി​ട​ത്തെ കോ​ണ്‍​ക്രീ​റ്റ് പൊ​ളി​ഞ്ഞു കു​റു​കെ​യു​ള്ള വ​ലി​യ ക​ന്പി​ക​ൾ പു​റ​ത്തേ​ക്കു ത​ള്ളി​നി​ൽ​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ ശ​ബ്ദ​മു​ണ്ടാ​കും അ​ടു​ത്ത​ടു​ത്താ​യി ഇ​ത്ത​രം ഗ​ട്ട​റു​ക​ൾ ഉ​ള്ള​തി​നാ​ൽ ഇ​തി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ പ​ഞ്ച​റാ​യി വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ലാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 31 നാ​ണ് തു​ര​ങ്ക​പാ​ത തു​റ​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ത​ക​രാ​റു​ക​ൾ റി​പ്പ​യ​ർ ചെ​യ്ത് അ​പ​ക​ട​കെ​ണി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കു​തി​രാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. വ​ട​ക്ക​ഞ്ചേ​രി പാ​ല​ത്തി​ലും സ​മാ​ന​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ച​ത് ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത​യി​ലും കു​ഴി​ക​ൾ നി​റ​ഞ്ഞ് വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.