സ്കൂട്ടറിൽ ജീപ്പിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
Friday, September 17, 2021 11:27 PM IST
വ​ട​ക്ക​ഞ്ചേ​രി: വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന യു​വ​തി വാ​ഹ​നാ​പ​ക​ട​ത്തി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്ന് മ​രി​ച്ചു. ക​ണ്ണ​ന്പ്ര കാ​ട്ടു​കു​ന്ന്കു​ളം മു​ര​ളീ​ധ​ര​ന്‍റെ മ​ക​ൾ വി​ഷ്മ(26)​യാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ർ പാ​ല​ത്ത് വ​ച്ച് വിഷ്മ ഓടിച്ചിരുന്ന സ്കൂ​ട്ട​റി​ൽ ജീ​പ്പ് ഇ​ടി​ക്കു​​കയായിരുന്നു. തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​ മ​രി​ച്ച​ു. ഷൊ​ർ​ണ്ണൂ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ന​വം​ബ​റി​ൽ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രുന്നു.

പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ വി​ഷ്മ ഭാ​ര​തീ​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​എ​സ്‌​സി നാ​നോ ടെ​ക്നോ​ള​ജി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. അ​മ്മ: വി​നി​ത. സ​ഹോ​ദ​രി: ഷി​മ.