പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ റെ​ഡി
Friday, September 17, 2021 7:49 AM IST
ഒ​റ്റ​പ്പാ​ലം: പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ റെ​ഡി. വാ​ട്സാ​പ്പി​നോ​ട് കി​ട​പി​ടി​ക്കു​ന്ന വി​വി​ധ​ത​രം ആ​പ്പു​ക​ൾ ത​യ്യാ​റാ​ക്കി ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ പ​തി​നാ​റു​കാ​ര​ൻ ക​ല്ലു​വ​ഴി സി.​അ​ഭി​ന​വാ​ണ് ആ​പ്പ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി പ​ഞ്ചാ​യ​ത്തി​നെ അ​ടു​ത്ത​റി​യാ​നും സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പം ല​ഭി​ക്കാ​നും ഉ​പ​ക​രി​ക്കും.
ഒന്നു മു​ത​ൽ 13വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ ജ​ന​സം​ഖ്യ, മെ​ന്പ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ, ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കും. ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നും സം​വി​ധാ​ന​മു​ണ്ട്. നി​കു​തി​യ​ട​യ്ക്കാ​നും പെ​ൻ​ഷ​നെ​ക്കു​റി​ച്ച് അ​റി​യാ​നും ക​ഴി​യും. വെ​ബ് സൈ​റ്റ്, ഫേ​സ്ബു​ക്ക് പേ​ജ് എ​ന്നി​വ​യു​മു​ണ്ട്. വി​വാ​ഹം, മ​ര​ണം എ​ന്നി​വ ര​ജി​സ്റ്റ​ർ​ചെ​യ്യാ​നും ക​ഴി​യും.
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു ആ​പ്പ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ക​രു​തു​ന്നു. അ​തും ഒ​രു പ​തി​നാ​റു​കാ​ര​ൻ. ക​ഴി​ഞ്ഞ​വ​ർ​ഷം നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തി​നാ​ലാ​ണ് വൈ​കി​യ​ത്. ഇ​തോ​ടെ അ​ഭി​ന​വ് നി​ർ​മി​ച്ച ആ​പ്പു​ക​ളു​ടെ എ​ണ്ണം പ​തി​നെ​ട്ടാ​യി. കാ​ട്ടു​കു​ളം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റി​നും ആ​പ്പ് നി​ർ​മി​ച്ചി​രു​ന്നു.
ലി​ങ്ക് വ​ഴി​യും ക്യൂ​ആ​ർ കോ​ഡ് വ​ഴി​യും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ആ​പ്പ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന അ​ഭി​ന​വ് പ​റ​ഞ്ഞു. കേ​ര​ള ഗ്രാ​മ​പഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ശ​ങ്ക​ർ മു​ന്നൂ​ർ​ക്കോ​ട്, കെ.​അ​ജി​ത് കു​മാ​ർ, അ​സി.​സെ​ക്ര​ട്ട​റി ആ​ഷി​ഫ്, വി​ജേ​ഷ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജ​യ​ദേ​വ​ൻ, കെ.​രാ​മ​കൃ​ഷ്ണ​ൻ, പി.​ടി.​മു​ര​ളീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.