റോഡ് വികസനം പൂർത്തിയാക്കണം: നിവേദനം നല്കി
Friday, September 17, 2021 7:49 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ ദേ​ശീ​യ​പാ​ത നാ​ട്ടു​ക​ൽ മു​ത​ൽ നൊ​ട്ട​മ​ല വ​രെ​യു​ള്ള വി​ക​സ​ന​ത്തി​ലെ ബാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ഞ്ചി​നീ​യ​ർ അ​ശോ​ക് കു​മാ​റു​മാ​യി എംഎ​ൽഎ ​എ​ൻ. ഷം​സു​ദ്ദീ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ എംഇഎ​സ് കോ​ളജ് പ​രി​സ​ര​ത്ത് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തെ ഇ​ട്ടി​ട്ടു​ള്ള ഭാ​ഗം എ​ത്ര​യും പെ​ട്ട​ന്ന് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അതി​നാ​വ​ശ്യ​മാ​യ അ​നു​മ​തി അ​ടി​യ​ന്തി​ര​മാ​യി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​ട​ണ​മെ​ന്നും വ​ട്ട​ന്പ​ലം മേ​ഖ​ല​യി​ലെ റോ​ഡ് പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി​പ്പ​ടി​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലു​ള്ള കേ​സ് പെ​ട്ട​ന്ന് തീ​ർ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ൽ ഇ​പ്പോ​ഴു​ള്ള കു​ഴി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി റി​പ്പ​യ​ർ വ​ർ​ക്കു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.