ക​ര​ടി​യോ​ട്ടി​ൽ കാ​ട്ടാ​ന​ക​ളു​ടെ താ​ണ്ഡ​വം
Friday, September 17, 2021 7:47 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് ക​ര​ടി​യോ​ട്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി നെ​ൽ​കൃ​ഷി ച​വി​ട്ടി ന​ശി​പ്പി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന ക​ര​ടി​യോ​ട്ടി​ൽ ആ​കെ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ച​ത്.
ര​ണ്ട് കാ​ട്ടാ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​റ് ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കി​യ കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് താ​ളി​യി​ലി​ന്‍റെയും സു​ഹൃ​ത്ത് ഓ​ട​ക്കു​ഴി​യി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്േ‍​റ​യും നെ​ൽ​കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം കാ​ര​ണം ര​ണ്ടു​പേ​രും ക​ഴി​ഞ്ഞ​വ​ർ​ഷ​വും നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്നു. ലാ​ഭ​മൊ​ന്നും കാ​ര്യ​മാ​യി ല​ഭി​ക്കി​ല്ലെ​ങ്കി​ലും കൃ​ഷി​യോ​ടു​ള്ള താ​ല്പ​ര്യ​മാ​ണ് ഇ​ത്ത​വ​ണ​യും കൃ​ഷി​യി​റ​ക്കി​യ​തെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് താ​ടി​യി​ൽ സ്കൈ ​ന്യൂ​സി​നോ​ട് പ​റ​ഞ്ഞു. നെ​ൽ​വി​ത്തും ഉ​ഴ​വു​കൂ​ലി​യും കൃ​ഷി വ​കു​പ്പി​ൽ നി​ന്ന് ല​ഭി​ക്കും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല 28 രൂ​പ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ന​ഷ്ട​മി​ല്ലാ​തെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​കും.
എ​ന്നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ എ​ല്ലാം അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന് ഈ ​യു​വാ​ക്ക​ൾ പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ൾ​ക്കു​പു​റ​മേ കാ​ട്ടു​പ​ന്നി​ക​ൾ കു​ര​ങ്ങു​ക​ൾ മ​യി​ലു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം നെ​ൽ​കൃ​ഷി ന​ശി​പ്പി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്.
കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും 2 കി​ലോ​മീ​റ്റ​ർ പ​രി​ധി വെ​ച്ച​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ല്ല്യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​യോ​ര മേ​ഖ​ല​യി​ൽ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​തു​കൊ​ണ്ട് ഗു​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ വ​നം​വ​കു​പ്പ് ഇ​ട​പെ​ട്ട് ഫെ​ൻ​സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ര​ട്ട​വാ​രി​യി​ൽ എ​ത്തി​യ ഡി​എ​ഫ്ഒ വി.​പി.​ജ​യ​പ്ര​കാ​ശ് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.