കേ​ര ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി
Friday, September 17, 2021 7:47 AM IST
ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ളം ചെ​റു​കാ​ട്ടു​പു​ല​ത്ത് കേ​ര​ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി: തെ​ങ്ങു​ക​ളി​ൽ കീ​ട​രോ​ഗ​ബാ​ധ വ്യാ​പ​നം. കൊ​ന്പ​ൻ​ചെ​ല്ലി, ചെ​ന്പ​ൻ​ചെ​ല്ലി, ഇ​ൻ​ഫ്ളോ​റ​ൻ​സ​സ് ഡൈ​ബാ​ക്ക് എ​ന്നീ വ​ണ്ടു​ക​ളു​ടെ ബാ​ധ​യാ​ണ് തെ​ങ്ങി​ൽ ക​ണ്ടെ​ത്തി​യ​ത്.
കീ​ട​രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് 10 തെ​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ്ര​ശ്നം പ​ഠി​ക്കാ​ൻ പ്രാ​ദേ​ശി​ക നെ​ല്ലു​ഗ​വേ​ഷ​ണ​കേ​ന്ദ്രം അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ന​ല്ല വി​ള​വ് കി​ട്ടു​ന്ന ഹൈ​ബ്രി​ഡ് കു​റി​യ ഇ​നം തൈ​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. നാ​ട​ൻ തെ​ങ്ങു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​വ​യ്ക്ക് പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​കും. പ്ര​ത്യേ​ക​ശ്ര​ദ്ധ ന​ൽ​കേ​ണ്ട തെ​ങ്ങു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കീ​ട​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ കീ​ട​രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ​തി​നാ​ൽ ഒ​രു തെ​ങ്ങി​ൽ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും സം​ഘം വി​ല​യി​രു​ത്തി.തെ​ങ്ങി​ന്‍റെ ഓ​ല​ക​ളി​ലെ ത​ണ്ടി​ലാ​ണ് വ​ണ്ടു​ക​ളു​ടെ ബാ​ധ​യു​ണ്ടാ​വു​ക. ഇ​വി​ടെ സു​ഷി​ര​ങ്ങ​ളാ​യി കാ​ണാ​ൻ ക​ഴി​യും. ഇ​വ പി​ന്നീ​ട് ത​ട​യി​ലേ​ക്ക് വ്യാ​പി​ച്ച് തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ഴും.
ചെ​റു​കാ​ട്ടു​പു​ല​ത്ത് ഒ​രു തെ​ങ്ങ് ഇ​ങ്ങ​നെ വീ​ണി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള സു​ഷി​ര​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്പോ​ൾ കാ​ർ​ടാ​പ്പ് എ​ന്ന കീ​ട​നാ​ശി​നി മ​ണ​ലി​ൽ ക​ല​ർ​ത്തി തെ​ങ്ങി​ന്‍റെ ക​വി​ളു​ക​ളി​ൽ ഇ​ട്ടാ​ൽ ഇ​വ ന​ശി​ക്കു​മെ​ന്ന്, പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പ്രാ​ദേ​ശി​ക നെ​ല്ലു​ഗ​വേ​ഷ​ണ​കേ​ന്ദ്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​മ​യാ​ധി​ഷ്ഠി​ത​മാ​യ വ​ള​പ്ര​യോ​ഗ​വും കീ​ട​നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും യ​ഥാ​സ​മ​യം സ്വീ​ക​രി​ച്ചാ​ൽ ഇ​ത് പ​രി​ഹ​രി​ക്കാ​മെ​ന്നും ക​ർ​ഷ​ക​രെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ്ര​ദേ​ശി​ക നെ​ല്ലു​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ.​രാ​ജി, ഡോ. ​ആ​ർ.​പി. മൂ​സ, പി.​ആ​ർ. നി​ത്യ, വാ​ണി​യം​കു​ളം കൃ​ഷി ഓ​ഫീ​സ​ർ പി.​എ​ച്ച്.​ജാ​സ്മി​ൻ, ജി​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത്.