അ​ഞ്ചേ​ക്ക​ർ നെ​ൽ​കൃ​ഷി പ​ന്നി​ക്കു​ട്ടം ന​ശി​പ്പി​ച്ച നി​ല​യി​ൽ
Friday, September 17, 2021 7:47 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി​യി​ൽ പ​ന്നി​ക്കു​ട്ട​മി​റ​ങ്ങി അ​ഞ്ചേ​ക്ക​ർ നെ​ൽ​കൃ​ഷി​യി​ൽ സ​ർ​വ്വ​നാ​ശം വ​രു​ത്തി. ക​രി​പ്പാ​ലി പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷെ​യ്ക്ക് അ​മാ​നു​ള്ള, വി.​അ​ബ്ദു​ൾ ക​രീം, ജെ.​നി​സാ​ർ അ​ഹ​മ്മ​ദ്, കെ.​ലു​ക്ക്മാ​ൻ, എം.​ജൈ​ലാ​ബു​ദീ​ൻ എ​ന്നി​വ​രു​ടെ വ​യ​ലു​ക​ളി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ന്നി​ക്കു​ട്ട​മെ​ത്തി​യി​രി​ക്കു​ന്ന​ത്.
മി​ക്ക​വ​യ​ലു​ക​ളി​ലും കൂ​ടി​യ തോ​തി​ലാ​ണ് നെ​ൽ​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഷെ​യ്ക്ക് അ​മാ​നു​ള്ള താ​മ​സി​ക്കു​ന്ന​ത് വ​യ​ലി​നോ​ട് ചേ​ർ​ന്ന വീ​ട്ടി​ലാ​ണ്. നാ​യ കു​ര​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ട് ടോ​ർ​ച്ച് തെ​ളി​ച്ച​പ്പോ​ൾ വ​ലു​തും ചെ​റു​തു​മാ​യ പ​ത്തു​പ​ന്നി​ക​ൾ വ​യ​ലി​ൽ ഉ​ഴു​തു മ​റി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. വ​യ​ലി​ന്‍റെ തെ​ക്കു​ഭാ​ഗം കൊ​ശ​വ​ൻ കോ​ട്-​പ​ട്ട​ഞ്ചേ​രി പ്ര​ധാ​ന പാ​ത​യാ​ണ്. ഇ​തു​വ​ഴി രാ​ത്രി സ​മ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ
സ​ഞ്ച​രി​ച്ച യു​വാ​വ് പ​ന്നി​ക്കു​ട്ട​ത്തെ ക​ണ്ട് ഭ​യ​ന്ന് അ​തി​വേ​ഗം വാ​ഹ​ന​മോ​ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ലി​പ്പം കു​റ​ഞ്ഞ ഒ​രു പ​ന്നി റോ​ഡ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് അ​ക്ര​മ​ണ​ത്തി​നു തു​നി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് യു​വാ​വി​ന് ര​ക്ഷ​യാ​യ​ത്.
വി​ള​വെ​ടു​പ്പി​നു സ​മ​യ​മാ​വു​ന്പോ​ൾ ക​ർ​ഷ​ക​ർ വ​യ​ലി​ൽ കാ​വ​ലി​രു​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച് പ​ന്നി​ക​ളെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തി​ൽ ഫ​ലം ല​ഭി​ക്കു​ന്നി​ല്ല. കൃ​ഷി ഭ​വ​നി​ലും വ​നം​വ​കു​പ്പി​ലും ക​ർ​ഷ​ക​ർ പ​ന്നി അ​ക്ര​മ​ണ​ത്തെ കു​റി​ച്ച് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.
ക​രി​പ്പാ​ലി റോ​ഡി​ൽ പ​ക​ൽ സ​മ​യ​ത്തു പോ​ലും പ​ന്നി റോ​ഡു മു​റി​ച്ചു​ക​ട​ക്കാ​റു​ള്ള​ത് സ​മീ​പ​വാ​സി​ക​ൾ ഇ​ട​യ്ക്കി​ടെ കാ​ണാ​റു​ണ്ട്. വ​യ​ലു​ക​ളി​ൽ സാ​രി​ക​ളും പോ​ളി​ത്തി​ൻ ക​വ​റു​ക​ളും സി​ൽ​വ​ർ ഷൈ​ൻ പേ​പ്പ​റി​ൽ തോ​ര​ണ​ങ്ങ​ൾ കെ​ട്ടി​വ​ച്ചും പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തും ഉ​പ​യോ​ഗ​മാ​വു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ചി​ല ക​ർ​ഷ​ക​രി​ൽ ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ളു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പ​ന്നി​യെ വെ​ടി​വെ​യ്ക്കാ​ൻ തു​നി​യു​ന്നി​ല്ല.
ഗാ​യ​ത്രി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും വ​യ​ലു​ക​ളു​ള്ള കൃ​ഷി​ക്കാ​ർ പ​ന്നി ഭ​യ​ത്തി​ൽ വി​ള​യി​റ​ക്കാ​റി​ല്ല. പു​ഴ​ക്ക​ര​ക​ളി​ക​ളി​ലെ​ല്ലാം പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.