വൃ​ദ്ധ ദ​ന്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ വി​ൽ​പ്പ​ന ചെ​യ്ത​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു
Friday, September 17, 2021 7:47 AM IST
കോ​യ​ന്പ​ത്തൂ​ർ : വൃ​ദ്ധ ദ​ന്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ വി​ൽ​പ്പ​ന ചെ​യ്ത​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
സേ​ലം മേ​ട്ടു ടൈ​യാ​ർ പാ​ള​യം ചി​ന്ന​ക്ക​ണ്ണ് (70), ശാ​ന്ത (60) ദ​ന്പ​തി​ക​ൾ വ​ള​ർ​ത്തി​യി​രു​ന്ന കു​ഞ്ഞി​നെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം അ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി കു​ഞ്ഞു​ങ്ങ​ളി​ല്ലാ​തി​രു​ന്ന ഇ​വ​ർ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഒ​രു ആ​ണ്‍​കു​ഞ്ഞി​നെ വ​ള​ർ​ത്തി വ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ സേ​ലം ക​ള​ക്ട​ർ ഓ​ഫീ​സി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശി​ശു​ക്ഷേ​മ വ​കു​പ്പ് ഓ​ഫീ​സ​ർ കു​ഞ്ഞി​നെ ദ​ന്പ​തി​ക​ളി​ൽ നി​ന്നും വാ​ങ്ങി ഗ​വ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.
തു​ട​ർ​ന്ന് അ​ധി​കാ​രി​ക​ൾ ദ​ന്പ​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ മ​ക്ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ങ്ങ​ളു​ടെ അ​ന്പ​തു ല​ക്ഷ​ത്തി​ല​ധി​കം മ​തി​പ്പു​വ​രു​ന്ന സ്വ​ത്തി​ന് അ​വ​കാ​ശി​യാ​ക്കു​ന്ന​തി​നാ​യി 30 ദി​വ​സം മു​ൻ​പ് 20 ആ​യി​രം രൂ​പ കൊ​ടു​ത്ത് കു​ഞ്ഞി​നെ വാ​ങ്ങി​യ​താ​ണെ​ന്നും കു​ഞ്ഞി​നെ വി​റ്റ​യാ​ൾ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലാ​ണ് ഉ​ള്ള​തെ​ന്നും അ​റി​യി​ച്ചു.
ഇ​തേ തു​ട​ർ​ന്ന് കു​ഞ്ഞി​നെ വി​റ്റവർക്കായി സേ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.