മ​രു​ത റോ​ഡ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ർ​ച്ച: ജ്വ​ല്ല​റി ഉ​ട​മ കീ​ഴ​ട​ങ്ങി
Friday, September 17, 2021 7:44 AM IST
പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​ർ, മ​രു​ത റോ​ഡ് റൂ​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ കേ​സ്‌​സി​ൽ മോ​ഷ​ണ മു​ത​ലു​ക​ൾ വാ​ങ്ങി​യ ജ്വ​ല്ല​റി ഉ​ട​മ ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര, സ​ത്താ​റ സ്വ​ദേ​ശി​യും, ജ്വ​ല്ല​റി ഉ​ട​മ​യു​മാ​യ രാ​ഹു​ൽ ജ​ലി​ന്ദാ​ർ ഗാ​ഡ്ഖെ (37) ​ആ​ണ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.
ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​രു​പ​ത്തി​അ​ഞ്ചാം തി​യ​തി വ​രെ പോലീസ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പ്ര​തി​യെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​ണ്ടു​പോ​യി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്ത മു​ഖ്യ പ്ര​തി നി​ഖി​ൽ അ​ശോ​ക് ജോ​ഷി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ൽ ചെ​ന്ന​പ്പോ​ൾ രാ​ഹു​ൽ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച ന​ട​ത്തി​യ ഏ​ഴ​ര​ക്കി​ലോ സ്വ​ർ​ണ്ണ​ത്തി​ൽ 2.436 കിലോഗ്രാം ​സ്വ​ർ​ണ്ണം അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടെ​ടു​ത്തി​രു​ന്നു. ബാ​ക്കി ക​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി.
ക​ഴി​ഞ്ഞ ജൂ​ലൈ 24 നാ​ണ് പ്ര​തി നി​ഖി​ൽ അ​ശോ​ക് ജോ​ഷി മ​രു​ത​റോ​ഡ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഒ​ന്നാം പ്ര​തി നി​ഖി​ൽ മ​ല​ന്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. രാ​ഹു​ലി​നെ​യും കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ൻ ത​ന്നെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് തി​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ് അ​റി​യി​ച്ചു.