മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ അ​പ​ക​ട​പ​ര​ന്പ​ര: നോ​ക്കു​കു​ത്തി​യാ​യി ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി
Friday, September 17, 2021 7:44 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട​തി​പ്പ​ടി ജം​ഗ്ഷ​നി​ൽ ഒ​രു​മാ​സ​ത്തി​നി​ടെ ഇ​രു​പ​തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഇ​ന്ന​ലെ ഒ​ന്നും അ​തി​നു മു​ൻ​പ​ത്തെ ദി​വ​സം ര​ണ്ടും അ​തി​നു ത​ലേ ദി​വ​സം ഒ​രു അ​പ​ക​ട​വു​മു​ണ്ടാ​യി. അ​പ​ക​ട​ങ്ങ​ളി​ൽ പ​ല​തും പ​രി​ക്കോ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളോ സം​ഭ​വി​ക്കാ​ത്ത​തി​നാ​ൽ ഒ​ത്തു​തീ​ർ​പ്പ് ആ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ ഇ​ക്കാ​ര്യം വാ​ർ​ത്ത​യാ​വു​ക​യോ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ല. ഈ ​പ​ഴു​തു​നോ​ക്കി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​താ​യി ന​ടി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ല.
കോ​ട​തി​പ്പ​ടി​യി​ൽ ച​ങ്ങ​ലീ​രി ഭാ​ഗ​ത്തു​നി​ന്നും വ​ന്നു​ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് നി​ര​ന്ത​ര​മാ​യി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. ദി​വ​സ​ത്തി​ൽ ഒ​ന്നി​ല​ധി​കം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷ​മ ഇ​ല്ലാ​യ്മ​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ചെ​റി​യ ഇ​ടം കി​ട്ടി​യാ​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ കു​ത്തി​ത്തി​ര​ക്കി വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന പ​തി​വാ​ണി​വി​ടെ. ര​ണ്ടോ മൂ​ന്നോ പോ​ലീ​സു​കാ​ർ നി​ത്യ​വും ഇ​വി​ടെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​വാ​റു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും നി​യ​ന്ത്രി​ക്കാ​നാ​വു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. അ​തി​നാ​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് സം​വി​ധാ​ന​മോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. എ​ന്നാ​ൽ മാ​ത്ര​മേ അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​വു​ക​യു​ള്ളൂ.
പ​ല സം​ഘ​ട​ന​ക​ളും എം​എ​ൽ​എ​ക്ക് ഉ​ൾ​പ്പെ​ടെ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.