യു​വ​ക്ഷേ​ത്ര കോ​ളജി​ൽ ശി​ൽ​പ​ശാ​ല
Thursday, September 16, 2021 12:30 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ പി.​ജി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃത്വത്തി​ൽ റി​സേ​ർ​ച്ച് മെ​ത്ത​ഡോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ത്രി​ദി​ന ശി​ൽ​പ​ശാ​ല ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യൂ ജോ​ർ​ജ്ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൃ​പ്പു​ണി​ത്തു​റ ഗ​വ: കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം അ​സി.​പ്രൊ​ഫ ഡോ.​മു​ഫ്‌ലിഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നു. ബി.​കോം ടാ​ക്സേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​മ്യ.​ജെ, മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷൈ​ല​ജ മേ​നോ​ൻ, ബി.​കോം, സി ​എ വി​ഭാ​ഗം മേ​ധാ​വി കീ​ർ​ത്തി എം.​എ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മെ​റ്റി​ൽ​ഡ ഡാ​നി സ്വാ​ഗ​ത​വും വി​ദ്യാ​ർ​ത്ഥി​നി സ​ഹീ​ദ ന​ന്ദി​യും പ​റ​ഞ്ഞു.