മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണ് നീ​ക്ക​ൽ പൂ​ർ​ത്തി​യാ​കാ​ൻ ആ​റുവ​ർ​ഷം വേ​ണ്ടി​വ​രു​മെ​ന്ന് ക​രാ​ർ ക​ന്പ​നി
Thursday, September 16, 2021 12:29 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണ് നീ​ക്ക​ൽ പൂ​ർ​ത്തി​യാ​കാ​ൻ ആ​റ് വ​ർ​ഷം വേ​ണ്ടി​വ​രു​മെ​ന്ന് സൂ​ച​ന ന​ൽ​കി ക​രാ​ർ ക​ന്പ​നി. ഡ്ര​ഡ്ജ​ർ (മ​ണ്ണു​മാ​ന്തി ക​പ്പ​ൽ ) ഉ​പ​യോ​ഗി​ച്ച് ഡാ​മി​ൽ നി​ന്നും മ​ണ്ണെ​ടു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ദ്ധ​തി എ​ന്ന നി​ല​യി​ലു​ള്ള അ​നു​ഭ​വ​ക്കു​റ​വു​ക​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മൂ​ലം നേ​ര​ത്തെ കാ​ലാ​വ​ധി പ​റ​ഞ്ഞ മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് മ​ണ്ണ് നീ​ക്ക​ൽ പൂ​ർ​ത്തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഇ​ന്ന​ലെ ഡാ​മി​ൽ ന​ട​ന്ന വി​വി​ധ വ​കു​പ്പു​ത​ല അ​ധി​കാ​രി​ക​ളു​ടെ യോ​ഗ​ത്തി​ൽ ക​ന്പ​നി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നോ​ട് അ​നു​കൂ​ല നി​ല​പാ​ടാ​ണ് വ​കു​പ്പ് അ​ധി​കൃ​ത​രും കൈ​കൊ​ണ്ട​ത്. പൈ​ല​റ്റ് പ​ദ്ധ​തി എ​ന്ന നി​ല​യി​ൽ മ​ണ്ണെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ​താ​യി ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ത​ര​ണം ചെ​യ്ത് മു​ന്നോ​ട്ട് പോ​കു​ന്ന​ത് പ​ല​പ്പോ​ഴും പ്ര​യാ​സ​ക​ര​മാ​കു​ന്ന സ്ഥി​തി​യു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​നൊ​പ്പം നാ​ട്ടു​ക്കാ​രു​ടെ സ​ഹ​ക​ര​ണം കൂ​ടി ഉ​റ​പ്പാ​യാ​ലെ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​കു എ​ന്ന് വി​ല​യി​രു​ത്തി.
മൂ​ന്ന് വ​ർ​ഷം എ​ന്ന​ത് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന 36 മാ​സം എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ക​രാ​ർ ക​ന്പ​നി സി​ഇ​ഒ മ​ണി മേ​നോ​ൻ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ത​ന്നെ നാ​ല് മാ​സ​മാ​യി മ​ണ്ണ് എ​ടു​ക്ക​ൽ ന​ട​ക്കു​ന്നി​ല്ല. എ​ടു​ക്കു​ന്ന മ​ണ്ണ് സ്റ്റോ​ർ ചെ​യാ​ൻ സ്ഥ​ല​മി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം. വ​ർ​ക്കു​ക​ൾ നി​ല​ച്ച​തോ​ടെ ക​രാ​ർ ക​ന്പ​നി സ​ർ​ക്കാ​രി​ന് അ​ട​ക്കേ​ണ്ട നാ​ല് ഗ​ഡു മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ർ​ത്തി ഡ്ര​ഡ്ജിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി 17.70 കോ​ടി രൂ​പ​ക്കാ​ണ് ഡാ​മി​ലെ മ​ണ്ണ് നീ​ക്കാ​ൻ ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്.