കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​ക്കു​ന്ന​തി​ൽ വ​നം​വ​കു​പ്പ് ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്നുവെന്ന് കിഫ
Wednesday, September 15, 2021 12:38 AM IST
പാ​ല​ക്കാ​ട് : കേ​ര​ള​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ ഒ​ന്നി​ന് കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ട്ടു​പ​ന്നി ശ​ല്യം നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം കൊ​ടു​ത്തു​കൊ​ണ്ട് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം നീ​ണ്ട ആ​റു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം 2021 ജൂ​ണ്‍ മാ​സം പ​തി​നേ​ഴാം തീ​യ​തി കേ​ര​ളം കേ​ന്ദ്ര​ത്തി​ലേ​ക്ക് വീ​ണ്ടും ക​ത്തെ​ഴു​തി.
അ​തി​ൽ പ​റ​ഞ്ഞ​ത് 2011 മു​ത​ൽ കേ​ര​ളം കാ​ട്ടു​പ​ന്നി പ്ര​ശ്ന​ത്തെ നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നും അ​തു​കൊ​ണ്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണ് വീ​ണ്ടും കേ​ന്ദ്ര​ത്തി​ലേ​ക്കു ക​ത്ത​യ​ക്കു​ന്ന​ത് എ​ന്നു​മാ​ണ്. ഈ ​ക​ത്തി​നു​ള്ള മ​റു​പ​ടി ജൂ​ലൈ എ​ട്ടി​നു ത​ന്നെ കേ​ന്ദ്രം ന​ൽ​കി​യി​രു​ന്നു. 2011 മു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന കാ​ട്ടു പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക എ​ന്ന​താ​ണ് കേ​ന്ദ്ര മ​റു​പ​ടി​യി​ൽ ഉ​ള്ള​ത്. ഈ ​മ​റു​പ​ടി ല​ഭി​ച്ചു ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും റി​പ്പോ​ർ​ട്ട് അ​യ​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​ത്.
2011 മു​ത​ൽ കാ​ട്ടു​പ​ന്നി​ക​ളെ നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്ന വ​നം വ​കു​പ്പി​ന്‍റെ വാ​ദം വി​ശ്വ​സ​നീ​യ​മ​ല്ല. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു ഉ​ത്ത​ര​വ് നി​ല​വി​ൽ ഉ​ള്ള​താ​യി അ​വ​ർ​ക്ക് അ​റി​യി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​ത്. കാ​ട്ടു​പ​ന്നി​ക​ളെ നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു അ​ധി​കാ​രം ന​ൽ​കി എ​ന്നു​ള്ള പ​ത്ര, ദൃ​ശ്യ​മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ ഒ​ന്നും ത​ന്നെ ഇ​തു​വ​രെ ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​മി​ല്ല. കാ​ട്ടു​പ​ന്നി​യെ നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കാ​മെ​ന്ന നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ലു​ങ്കാ​ന അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ അ​വി​ടു​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് അ​ത്ത​രം അ​ധി​കാ​രം അ​ധി​കാ​രം ന​ൽ​കി ഉ​ത്ത​ര​വി​ട്ടി​ട്ടും കേ​ര​ളം എ​ന്തു​കൊ​ണ്ട് അ​ത്ത​രം അ​ധി​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കു​ന്നി​ല്ല എ​ന്ന​ത് നി​ഗൂ​ഢ​മാ​ണ്. എ​ന്ന് മാ​ത്ര​മ​ല്ല അ​ത്ത​രം ഒ​രു ശ്ര​മ​വും ന​ട​ത്താ​തെ 2011 മു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ത്ത​രം അ​ധി​കാ​രം ന​ൽ​കി ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്ന വി​ചി​ത്ര വാ​ദ​വും ഉ​ന്ന​യി​ക്കു​ന്നു എ​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്
ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ള വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന ഒ​ളി​ച്ചു​ക​ളി​ക​ൾ​ക്കു​ള്ള പ്ര​ധാ​ന തെ​ളി​വാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രാ​വ​കാ​ശ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ത​രാ​ൻ വി​സ​മ്മ​തി​ക്കു​ന്നു എ​ന്ന​ത്. കേ​ര​ള വ​നം വ​കു​പ്പ് മ​റു​പ​ടി ത​രാ​ത്ത​ത് കൊ​ണ്ട് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര ഗ​വെ​ർേ·​ന്‍റി​നു അ​പേ​ക്ഷ കൊ​ടു​ത്തി​ട്ടാ​ണ് ഇ​പ്പോ​ൾ ഈ ​രേ​ഖ​ക​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി വി​ഷ​യ​ത്തി​ൽ കി​ഫ ഹൈ​ക്കോ​ട​തി​യി​ൽ കൊ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദം ന​ട​ന്ന സ​മ​യ​ത്തും ഇ​ങ്ങ​നെ ഒ​രു മ​റു​പ​ടി വ​ന്ന​താ​യി കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല യ​ഥാ​ർ​ത്ഥ വ​സ്തു​ത കോ​ട​തി​യി​ൽ മ​റ​ച്ചു​വെ​ക്കു​ക എ​ന്ന ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം കൂ​ടി വ​നം​വ​കു​പ്പ് ചെ​യ്തു എ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​ത്. ഇ​തെ​ല്ലാം സൂ​ചി​പ്പി​ക്കു​ന്ന​ത് കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ആ​ത്മാ​ര്ത​മാ​യു​ള്ള​ത​ല്ല എ​ന്നും ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട്ട് പ​ര​മാ​വ​ധി കാ​ലം എ​ങ്ങ​നെ ക്ഷു​ദ്ര ജീ​വി ആ​ക്കാ​തെ നോ​ക്കാം എ​ന്നു​ള്ള​തു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ യ​ഥാ​ർ​ത്ഥ ഉ​ദ്ദേ​ശം എ​ന്നു​മാ​ണ്. ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കി​ഫ മു​ൻ​പി​ൽ ത​ന്നെ​യു​ണ്ടാ​കും എ​ന്ന് കി​ഫ സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു വേ​ണ്ടി ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ അ​റി​യി​ച്ചു.