മാ​ലി​ന്യ നി​ക്ഷേ​പം പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കാ​മ​റകൾ കണ്ണടച്ചു
Wednesday, September 15, 2021 12:37 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കാ​മ​റ ക​ണ്ണു​ക​ൾ ക​ണ്ണ​ട​ച്ചു. ന​ഗ​ര​പ​രി​ധി​യി​ൽ പൊ​തു​സ്ഥ​ല​ത്തു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു ത​ട​യാ​ൻ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു പ്ര​യോ​ജ​ന​വും ഇ​ത് കൊ​ണ്ടി​ല്ല. സാ​ങ്കേ​തി​ക​മാ​യ ന്യൂ​ന​ത​ക​ളാ​ണു ദൃ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ല​ഭി​ക്കു​ന്ന​തി​നു കാ​മ​റ​ക്ക് ത​ട​സം. സൗ​രോ​ർ​ജ്ജ​ത്തെ ആ​ശ്ര​യി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​മ​റ​ക​ൾ പ​ല​പ്പോ​ഴും ക​ണ്ണ​ട​യ്ക്കു​ന്ന​താ​ണു പ്ര​ശ്നം.
വൈ​ദ്യു​തി ആ​ശ്ര​യി​ച്ചി​ട്ടു​ള്ള​വ​യാ​ണെ​ങ്കി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കും. ഇ​ന്‍റ​ർ​നെ​റ്റ് ത​ക​രാ​റു​ക​ളും ക്യാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.
പാ​ത​യോ​ര​ങ്ങ​ളി​ൽ പ​തി​വാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ള​പ്പെ​ടു​ന്ന 8 കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​പു സ്ഥാ​പി​ക്ക​പ്പെ​ട്ട ക്യാ​മ​റ​ക​ളാ​ണി​ത്. ക​ണ്ണി​യം​പു​റം എ​സ്ഡി​എ സ്കൂ​ൾ, മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം, തോ​ട്ട​ക്ക​ര കു​ടും​ബ​കോ​ട​തി, ഒ​റ്റ​പ്പാ​ലം വേ​ങ്ങേ​രി ക്ഷേ​ത്രം, മാ​യ​ന്നൂ​ർ പാ​ലം, പാ​ല​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ഴ​യ പോ​സ്റ്റ് ഓ​ഫി​സ് പ​രി​സ​ര​ങ്ങ​ളി​ലും പ​ത്തൊ​ൻ​പ​താം മൈ​ലി​ലു​മാ​ണു ക്യാ​മ​റ​ക​ൾ. 10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കേ​ര​ള ലി​മി​റ്റ​ഡ് (സി​ൽ​ക്ക്) ആ​ണ് ’ഹോ​ട്ട് സ്പോ​ട്ടു​ക​ളാ’​യി നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്.
ദൃ​ശ്യ​ങ്ങ​ൾ ന​ഗ​ര​സ​ഭാ ഓ​ഫി​സി​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​ണു​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക്ര​മീ​ക​ണം. പ​ത്തൊ​ൻ​പ​താം മൈ​ലി​ൽ പാ​ത​യോ​ര​ത്തു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന് അ​റി​യി​ച്ചു ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബോ​ർ​ഡി​നു താ​ഴെ​യാ​യി​രു​ന്നു ഇ​ത് വ​രെ നി​യ​മ​ലം​ഘ​നം. ഇ​വി​ടം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി പൂ​ന്തോ​ട്ടം നി​ർ​മ്മി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. പ​ത്തൊ​ൻ​പ​താം മൈ​ലി​ൽ ഉ​ൾ​പ്പെ​ടെ പാ​ത​യോ​ര​ത്തു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​തി​നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 11 പേ​ർ​ക്കെ​തി​രെ ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി​യി​രു​ന്നു.
മാ​ലി​ന്യ സം​സ്ക​ര​ണ ന​ട​പ​ടി​ക​ളി​ൽ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ അ​സം​തൃ​പ്തി അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്. സ്ഥി​ര​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി കു​റ്റ​ക്കാ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഭാ​ര​ത​പു​ഴ​യും ന​ല്ലൊ​രു മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി ഇ​തി​ന​കം മാ​റി​യി​ട്ടു​ണ്ട്.