ഭാരതപ്പുഴയിൽ കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Tuesday, September 14, 2021 10:58 PM IST
ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ളം മാ​ന്ന​നൂ​ർ ഉ​രു​ക്ക് ത​ട​യ​ണ​ക്ക് സ​മീ​പം ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ഒ​രു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി ചേ​ല​ക്ക​ര മു​ഖാ​രി​ക്കു​ന്ന് പാ​റ​യി​ൽ ബേ​ബി​യു​ടെ മ​ക​ൻ മാ​ത്യു അ​ബ്ര​ഹാമി​ന്‍റെ (22)​മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യാ​യ ആ​ല​പ്പു​ഴ അ​ന്പ​ല​പ്പു​ഴ ക​രൂ​ർ വ​ട​ക്കേ​പു​ളി​ക്ക​ൽ ഗൗ​തം കൃ​ഷ്ണ​യെ (24) ഇ​തുവ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ര​ണ്ട് ദി​വ​സ​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ത​ട​യ​ണ​ക്ക് സ​മീ​പ​ത്തെ പു​ൽ​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ തി​രു​വേ​ഗ​പ്പു​റ​യി​ൽനി​ന്നെ​ത്തി​യ നാ​ൽ​വ​ർ സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​

ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട് 4.30 ന് ചേ​ല​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ എം​ബിബിഎ​സ് വി​ദ്യാ​ർ​ഥി​യാ​യ മാ​ത്യു അ​ബ്ര​ഹാ​മും ഗൗ​തം കൃ​ഷ്ണ​യും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​യി​ലേ​ക്ക് പോ​യി​രു​ന്ന മാ​ത്യു പു​ഴ​യി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു. മാ​ത്യു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗൗ​ത​മും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​രു​ന്നു. പ്രീ​മ​യാ​ണ് മാ​ത്യു​വി​ന്‍റെ അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ ​അ​ബ്ര​ഹാം, മ​രി​യ ട്രീ​സ അ​ബ്ര​ഹാം.

അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും വ​ഞ്ചി​ക​ളി​ൽ തെര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ നേ​വി​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഒ​റ്റപ്പാ​ലം, ഷൊ​ർ​ണൂ​ർ പോ​ലീ​സും പു​ഴ​യോ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഇന്നലെ വൈ​കീ​ട്ട് തെര​ച്ചി​ൽ നി​ർ​ത്തി​യെ​ങ്കി​ലും ഇന്നു രാ​വി​ലെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.