മ​ലി​ന​ജ​ല ഭീ​ഷ​ണി മൂ​ലം വീ​ട് വിടാനൊ​രു​ങ്ങി ഒറ്റപ്പാലം ചന്തക്കുളം നിവാസികൾ
Tuesday, September 14, 2021 12:30 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യും, ആ​രോ​ഗ്യ വ​കു​പ്പുമ​റി​യാ​ൻ...ച​ന്ത​ക്കു​ളം മാ​ലി​ന്യ​ക്കു​ള​മാ​ണ്. മ​ലി​ന​ജ​ല ഭീ​ഷ​ണി മൂ​ലം വീ​ടൊഴി​ഞ്ഞ് പോ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​വി​ടു​ത്തു​കാ​ർ.
പ​ക​ർ​ച്ച​വ്യാ​ധി​ക​ളും രോ​ഗ​ങ്ങ​ളും മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന ഇ​വ​ർ​ക്ക് മു​ന്പി​ൽ അ​ധി​കൃ​ത​ർ ക​ണ്ണ് തു​റ​ക്ക​ണം. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ ഒ​രു ഡ​സ​നി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് മ​ലി​ന​ജ​ലം മൂ​ലം വീ​ർ​പ്പു​മു​ട്ടി ക​ഴി​യു​ന്ന​ത്. സ​ദാ വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം ആ​ഹാ​രം ക​ഴി​ക്കാ​ൻ പോ​ലും ഇ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. കൊ​തു​കു​ശ​ല്യ​വും, പ്രാ​ണി ശ​ല്യ​വും വേ​റെ.
ഇ​ട​ക്കി​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. ആ​ർ.​എ​സ്.​റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ന്ത​ക്കു​ള​ത്തു​കാ​ർ​ക്കാ​ണ് ഈ ​ദു​രി​ത​ജീ​വി​തം.
ഓ​രോ ദി​വ​സം ചെ​ല്ലു​ന്തോ​റും മ​ലി​ന​ജ​ലം​കൊ​ണ്ടു​ള്ള ദു​രി​ത​മേ​റു​ക​യാ​ണ്. മ​ഴ​പെ​യ്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നൊ​പ്പം പ​ട്ട​ണ​ത്തി​ൽ നി​ന്ന് മ​ലി​ന​ജ​ല​മെ​ത്തു​ന്ന അ​ഴു​ക്കു​ചാ​ൽ അ​ട​യു​ക​യും കൂ​ടി ചെ​യ്താ​ൽ ച​ന്ത​ക്കു​ളം, കു​ള​ത്തോ​ടു കു​ള​മാ​വും. അ​ഴു​ക്കു​ചാ​ലി​ൽ മാ​ലി​ന്യം ത​ള്ളി​യ​തു​മൂ​ലം ഇ​ത്ത​വ​ണ​യും ചാ​ൽ അ​ട​ഞ്ഞി​ട്ടു​ണ്ട്. ച​ന്ത​ക്കു​ള​ത്തി​ൽ മ​ലി​ന​ജ​ല​കെ​ട്ടു​മു​യ​ർ​ന്നു​തു​ട​ങ്ങി. ഇ​ത്ത​വ​ണ വെ​ള്ള​ക്കെ​ട്ടു​യ​ർ​ന്ന​തോ​ടെ ചാ​ലി​ൽ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഫാ​ത്തി​മ​ത്ത് സു​ഹ​റ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.
എ​ന്നാ​ൽ, കൈ​യി​ലു​ള്ള ഫ​ണ്ട് തീ​ർ​ന്ന​തോ​ടെ പ​ണി​മു​ട​ങ്ങി. എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യ്ക്ക് ഇ​വ​ർ ക​ത്തു ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ശേ​ഷം അ​ടു​ത്ത മ​ഴ​യ്ക്കു മു​ന്പ് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. 15 കു​ടും​ബ​ങ്ങ​ളാ​ണ് ച​ന്ത​ക്കു​ളം ഭാ​ഗ​ത്ത് മ​ലി​ന​ജ​ല പ്ര​ശ്നം​കൊ​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി പൊ​റു​തി​മു​ട്ടു​ന്ന​ത്. അ​സു​ഖ​ങ്ങ​ൾ​കൂ​ടി വ​ന്നു​പെ​ടു​മോ​യെ​ന്ന ആ​ധി​യി​ലാ​ണി​വ​ർ. ഇ​വി​ട​ത്തെ മ​ലി​ന​ജ​ലം​കൊ​ണ്ടു​ള്ള പ്ര​ശ്നം​മൂ​ലം മു​ന്പ് ഒ​രു വീ​ട്ടു​കാ​ർ വീ​ടൊ​ഴി​ഞ്ഞു​പോ​യി​രു​ന്നു. ബ​സ്‌​സ്റ്റാ​ൻ​ഡി​നു​പി​ന്നി​ലെ അ​ട​ഞ്ഞ ചാ​ൽ വൃ​ത്തി​യാ​ക്കാ​ൻ നോ​ക്കി​യ​പ്പോ​ൾ കി​ട്ടി​യ​ത് മാ​ലി​ന്യ​ക്കൂ​ന​യാ​ണ്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ൽ നി​ര​വ​ധി മാ​ലി​ന്യ​വും ഇ​വി​ടെ ത​ള്ളി​യ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം.
ഒ​ഴു​കി​വ​ന്ന മാ​ലി​ന്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ള​ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യം ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്.